എ.ഐ കാമറ; വെള്ളയമ്പലത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസ് വിയർത്തു
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ പ്രവർത്തിച്ചുതുടങ്ങിയതോടെ വെള്ളയമ്പലം ജങ്ഷനിലെ ഗതാഗതകുരുക്ക് അഴിക്കാൻ പൊലീസ് വിയർക്കുന്നു. ചൊവ്വാഴ്ച രാവിലെ വിവിധ സ്കൂളുകളിലേക്കും സർക്കാർ, സ്വകാര്യ ഓഫിസുകളിലേക്കുമായി നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. രാജ്ഭവന് സമീപം അതീവ സുരക്ഷ മേഖലയായി കണക്കാക്കി ഈ കവലയിലാണ് നഗരത്തിൽ കൂടുതൽ എ.ഐ കാമറകൾ.
ശാസ്തമംഗലവും മ്യൂസിയവും കഴിഞ്ഞും ഇരുവശത്തേകും വാഹനങ്ങളുടെ നിര നീണ്ടു. രാജ്ഭവൻ ഭാഗത്തേക്കുള്ള റോഡിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. എ.ഐ കാമറകൾ പ്രവർത്തനക്ഷമമായതോടെ പല ജങ്ഷനുകളിലും ഇടതുവശത്തുകൂടിയുള്ള സഞ്ചാരം (ഫ്രീ ലെഫ്റ്റ്) ഇളവ് ഒഴിവാക്കിയതാണ് ഗതാഗതക്കുരുക്കിനള്ള പ്രധാന കാരണമായി യാത്രികൾ ചൂണ്ടിക്കാട്ടുന്നത്. കുരുക്ക് മണിക്കൂറുകൾ നീണ്ടതോടെ ഇവിടെ ട്രാഫിക് സിഗനൽ ഒഴിവാക്കി പൊലീസുകാർ നേരിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതോടെ അൽപം ആശ്വാസം ലഭിച്ചെങ്കിലും വൈകീട്ട് ആറിനുശേഷവും തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.