വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷിക്കൂട്ടങ്ങള്‍; അടിയന്തര നടപടി സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി
text_fieldsശംഖുംമുഖം: വിമാനങ്ങളുടെ പറക്കലിന് ഭീഷണിയായ പക്ഷിക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി എയര്‍പോര്‍ട്ട് അതോറ്റി വീണ്ടും സംസ്ഥാന സര്‍ക്കാറിന് മുന്നിലേക്ക്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിെൻറ ഭാഗമായി മാറുന്നതോടെ രാജ്യന്തരതലത്തില്നിന്ന് കൂടുതല്‍ സര്‍വിസുകള്‍ തലസ്ഥാനത്ത് നിന്ന് പറന്ന് ഉയരാനും ഇറങ്ങാനുമുള്ള സാധ്യത ഏറെയാെണന്ന് കണ്ടതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി വിമാനത്താവളത്തിലെ പക്ഷിശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടത്തണമെന്ന ആവശ്യവുമായി വീണ്ടും സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചത്. അല്ലെങ്കിൽ വിദേശ എയര്‍ലൈന്‍സുകള്‍ തിരുവനന്തപുരത്തെ ഒഴിവാക്കും.
വിമാനത്താവളം അദാനിഗ്രൂപ് ഏറ്റെടുക്കുന്നതോടെ കൂടുതല്‍ സര്‍വിസുകള്‍ തിരുവനന്തപുരത്ത് നിന്നും വിവിധ രാജ്യങ്ങളിലേക്ക് നേരിട്ട് ആംഭിക്കുമെന്നും തങ്ങളുടെ യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികളായ യാത്രക്കാര്‍. കോടികള്‍ മുടക്കി അത്യാധുനിക സംവിധാനങ്ങളിലൂടെ വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും ടേക്കോഫിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയാലും പക്ഷികളെ തടയാന്‍ കഴിഞ്ഞിെല്ലങ്കില്‍ അത് കനത്ത തിരിച്ചടിയാണ്.
തിരുവനന്തപുരത്ത് 20,000 വിമാനനീക്കങ്ങള്‍ നടക്കുന്നുണ്ട്. ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ സ്ഥലത്ത് മാസത്തില്‍ പലതവണയാണ് പക്ഷികള്‍ ഇടിക്കുന്നത്. അതിനാൽ വിമാനങ്ങള്‍ അടിയന്തരമായി തിരിച്ചിറക്കുന്നതും പതിവാണ്. 850 കിലോമീറ്റര്‍ അതിവേഗത്തില്‍ റണ്‍വേയിൽ ഇറങ്ങുന്ന വിമാനത്തില്‍ ചെറിയ പക്ഷികള്‍ ചെറുതായി ഒന്ന് ഉരസിയാല്‍ മതി നിയന്ത്രണം പെട്ടന്ന് തെറ്റാം. ഇത് വന്‍ ദുരന്തത്തിന് വരെ ഇടയാക്കാം.
നിലവില്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ സമീപത്ത് നിന്ന് പക്ഷികളെ തുരത്താനായി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പടക്കം പൊട്ടിച്ച് പക്ഷികളെ റണ്‍വേയില്‍നിന്ന് തുരത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ വിമാനത്താവളത്തിെൻറ ചുറ്റുമതിലിന് പുറത്ത് ഇതിനുള്ള സംവിധാനങ്ങള്‍ ഇല്ല. മാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് കാരണം ഇവിടം പക്ഷികളുടെ വിഹാരകേന്ദ്രമാണ്.
വിമാനത്താവളത്തില്‍ പക്ഷിയിടി ഒഴിവാക്കാന്‍ നേരേത്ത ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയും നഗരസഭയും ഒന്നിച്ച് പ്രോജക്ട് തയാറാക്കിയിരുന്നു. വിമാനത്താവളത്തിെൻറ ചുറ്റുമതില്‍ ഭാഗങ്ങളോട് ചേര്‍ന്ന് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് തടയാനായി കുട്ടികളുടെ പാര്‍ക്കും നടപ്പാതയും എയ്റോബിന്നുകളും മേല്‍ക്കൂരയുള്ള മാര്‍ക്കറ്റുകളും നിര്‍മിച്ചു. എങ്കിലും പക്ഷിയിടി തടയാന്‍ കഴിഞ്ഞിട്ടില്ല.
വിമാനങ്ങളുടെ പ്രധാന ലാന്‍ഡിങ് നടക്കുന്ന പൊന്നറ പാലത്തിന് സമീപം ഇതുവരെയും ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
മാലിന്യശല്യം കാരണം കഴിഞ്ഞ നഗരസഭ അധികൃതര്‍ വിമാനത്താവളത്തിെൻറ ചുറ്റുമതിലിന് സമീപം അംഗീകാരമില്ലാത്ത പ്രവര്‍ത്തിച്ചുവന്നിരുന്ന അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടി. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ പൂര്‍വാധികം ശക്തിയോടെ ഇത്തരം കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അവിടെനിന്ന് അറവുമാലിന്യങ്ങള്‍ വിമാനത്താവളത്തിെൻറ ചുറ്റുമതിലിനോട് ചേര്‍ന്ന് ഉപേക്ഷിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഇതിനെതിരെ കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ഇതേ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുെന്നങ്കിലും പ്രഖ്യാപനം ഫയലില്‍ ഒതുങ്ങി. തിരുവനന്തപുരത്ത് നിന്നും വിവിധ വിദേശരാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വിസുകള്‍ ഇല്ലാത്തതിനാൽ നിലവിൽ കണക്ഷന് ൈഫ്ലറ്റുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.