കടല്‍ഭിത്തി നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉപരോധിച്ചു
text_fieldsവലിയതുറ: കടല്‍ഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കുമെന്ന് അധികൃതര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെതുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും റോഡ് ഉപരോധിച്ചു.
തിങ്കളാഴ്ച ശംഖുംമുഖം ജൂസാ റോഡില്‍ കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി ആരംഭിക്കുമെന്ന് റവന്യൂ അധികൃര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെതുടര്‍ന്നാണ് തീരദേശവാസികള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ശംഖുംമുഖത്തെ ആഭ്യന്തരവിമാനത്താവളത്തിന് മുന്നിലെ രണ്ടു കവാടങ്ങളിലേക്കും കടക്കുന്ന ഭാഗത്തെ റോഡുകള്‍ക്ക് മുന്നില്‍ ഉപരോധം തീര്‍ത്തത്.
കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജൂസാ റോഡില്‍ അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുദിവസം മുമ്പ് ശംഖുംമുഖം റോഡ് ഉപരോധിച്ചിരുന്നു.
സ്ഥലത്തെത്തിയ ആര്.ഡി.ഒ തിങ്കളാഴ്ചതന്നെ അടിയന്തരമായി കടല്‍ഭിത്തി നിർമാണത്തിനുള്ള നടപടികള്‍ ആരംഭിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, തിങ്കളാഴ്ച വൈകുന്നേരമായിട്ടും നടപടികള്‍ ആരംഭിക്കാത്തതിനെതുടര്ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയതും റോഡ് ഉപരോധം തുടര്‍ന്നതും. രാത്രി വൈകി എ.ഡി.എം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
ചൊവ്വാഴ്ച ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
നാട്ടുകാര്‍ മുന്നറിയിപ്പില്ലാതെ റോഡ് ഉപരോധിച്ചതോടെ രാത്രി ഒമ്പതിന് ആഭ്യന്തര വിമാനത്താളത്തില്‍നിന്ന് സർവിസ് നടത്തിയ ജെറ്റ് എയർവേസ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ മണിക്കൂറോളം റോഡരികില്‍ കുടുംബാംഗങ്ങളുമായി കഴിയേണ്ടിവന്നു.
8.42ഒാടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഇവര്‍ക്ക് വിമാനത്താവളത്തിനുള്ളിൽ കടക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.