സെക്രേട്ടറിയറ്റിെൻറ മൂന്ന് കവാടവും അടഞ്ഞുതന്നെ; വട്ടംകറങ്ങി ജീവനക്കാർ
text_fieldsതിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിെൻറ മൂന്ന് കവാടവും അടച്ചിട്ടതിനെ തുടർന്ന് വട്ടം കറങ്ങി ജീവനക്കാർ. കോവിഡ് വ്യാപന ഘട്ടത്തിൽ ഒാഫിസ് പ്രവർത്തനം പരിമിതപ്പെടുത്തിയപ്പോഴാണ് മൂന്ന് കവാടവും അടച്ച് കേൻറാൺമെൻറ് ഗേറ്റിലൂടെ മാത്രം പ്രവേശനം പരിമിതപ്പെടുത്തിയത്. സെക്രേട്ടറിയറ്റ് പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയിട്ടും ഗേറ്റുകൾ തുറക്കാത്തത് ഏറെ പ്രയാസം ഉണ്ടാക്കുന്നതായി ജീവനക്കാർ പറയുന്നു.
ബസിലും ട്രെയിനിലും വരുന്ന ജീവനക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. വൈകീട്ട് കേൻറാൺമെൻറ് ഗേറ്റിലെത്തി മാത്രമേ പുറേത്തക്ക് പോകാൻ കഴിയൂ. രാവിലെ വരുേമ്പാഴും സമാന സാഹചര്യമുണ്ട്. സാധാരണ വൈ.എം.സി.എ ഗേറ്റ് വഴിയാണ് വാഹനമില്ലാത്ത ജീവനക്കാർ നടന്ന് ബസ്സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോയിരുന്നത്. ഒരു കിലോമീറ്ററോളം ഇപ്പോൾ അധികം നടക്കേണ്ടിവരുന്നു. രാവിലെ പ്രവർത്തനം ആരംഭിക്കുന്ന സമയത്തും വൈകീട്ട് ഒാഫിസ് സമയം കഴിഞ്ഞും വലിയ വാഹനക്കുരുക്കും കേൻറാൺമെൻറ് ഗേറ്റിൽ വരുന്നു. വാഹനങ്ങളും കാൽനടക്കാരും ഒരുമിച്ചാണ് ഇൗ സമയം ഒരു ഗേറ്റിലേക്ക് വരുന്നത്. മറുഭാഗത്തെ ഏതെങ്കിലും ഒരു ഗേറ്റ് തുറന്നാൽ പ്രയാസം ലഘൂകരിക്കാനാകുമെന്നാണ് അവർ പറയുന്നത്.
സർക്കാറിനെതിെര ആേക്ഷപങ്ങൾ സജീവമായപ്പോൾ സെക്രേട്ടറിയറ്റിനു മുന്നിൽ അടിക്കടി സമരം നടന്നിരുന്നു. ചില സമരക്കാർ മതിൽ ചാടിക്കടക്കുകയും സെക്രേട്ടറിയറ്റിലേക്ക് വിവിധ മാർഗങ്ങളിലൂടെ കടന്നുകയറി പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് ഗേറ്റും അടച്ചിട്ടപ്പോൾ തന്നെയായിരുന്നു ഇതും. ഇൗ ഘട്ടത്തിൽ സർക്കാർ സെക്രേട്ടറിയറ്റിെൻറ സുരക്ഷ വർധിപ്പിച്ച് പ്രത്യേക പൊലീസ് സേനക്ക് ചുമതല നൽകി.
അവരാണിപ്പോൾ ഗേറ്റിൽ കാവൽ നിൽക്കുന്നത്. സമര ഗേറ്റ്, ആസാദ് ഗേറ്റ്, വൈ.എം.സി.എ ഗേറ്റ് എന്നീ അടച്ചിട്ട ഗേറ്റുകളിൽ അനവധി പൊലീസുകാരാണ് കാവൽ നിൽക്കുന്നത്. ഗേറ്റ് അടച്ചിരിക്കുന്നതിനാൽ പൊതുജനവും സന്ദർശകരും പ്രയാസം അനുഭവിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.