Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാഷിസ്റ്റ് കാലത്തെ...

ഫാഷിസ്റ്റ് കാലത്തെ പ്രതിരോധമന്ത്രമാണ് അല്ലാഹു അക്ബർ -സി.പി. ജോൺ

text_fields
bookmark_border
ഫാഷിസ്റ്റ് കാലത്തെ പ്രതിരോധമന്ത്രമാണ് അല്ലാഹു അക്ബർ -സി.പി. ജോൺ
cancel
camera_alt

എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി. ജോൺ ഉദ്​ഘാടനം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: ഫാ​ഷി​സ്റ്റ് സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​ന്റെ ആ​ക്രോ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​രോ​ധ​ത്തി​ന്റെ ശ​ബ്ദ​മാ​ണ് 'അ​ല്ലാ​ഹു അ​ക്ബ​ർ' എ​ന്നും അ​തി​നോ​ട് ഐ​ക്യ​പ്പെ​ട​ലാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്റെ ധ​ർ​മ​മെ​ന്നും സി.​എം.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഹി​ജാ​ബ് സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ട്ട്​ എ​സ്.​ഐ.​ഒ, ജി.​ഐ.​ഒ ജി​ല്ല ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​തര​ത്വ​ത്തെ​യോ ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യെ​യോ ബ​ഹു​മാ​നി​ക്കാ​ത്ത ക​പ​ട ദേ​ശീ​യ​ത​യു​ടെ വ​ക്താ​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ജെ. ​ദേ​വി​ക അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ന്റ് മു​ഫീ​ദ ക​ണി​യാ​പു​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജെ.​കെ. ഹ​സീ​ന, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി ബാ​ല​രാ​മ​പു​രം, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പി.​ആ​ർ സെ​ക്ര​ട്ട​റി മു​ർ​ഷി​ദ് അ​ഹ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ശ്​​രീ​ഫ് കെ.​പി സ​മാ​പ​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ എ​സ്.​ഐ.​ഒ ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല നേ​മം ന​ന്ദി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ലെ സ​മ​ര​രം​ഗ​ത്തു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഐ​ക്യ​പ്പെ​ട്ട്​ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, ഇ​ല്ല​സ്ട്രേ​ഷ​ൻ​സ്, ലൈ​വ് കാ​രി​ക്കേ​ച്ച​ർ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, പ്ര​തി​ഷേ​ധ ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​തി​ഷേ​ധ ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fascist eraC.P. John
News Summary - Allahu Akbar is the defense mantra of the fascist era -C.P. John
Next Story