മുഖ്യമന്ത്രി നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ വികസനത്തിന് സഹായകരമായ പദ്ധതികളില്‍ പണം മുടക്കാന്‍ തയാറായി വരുന്ന വ്യവസായികളെയും നിക്ഷേപകരെയും മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേരള വികസനത്തിന് വിരുദ്ധമായ സമീപനമാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2006ലാണ് വിമാനത്താവള സ്വകാര്യവത്കരണത്തിനുള്ള നടപടികള്‍ തുടങ്ങുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് സി.പി.എമ്മിെൻറ പിന്തുണയോടെ കോണ്‍ഗ്രസാണ്.
അന്ന് എതിര്‍ക്കാതിരുന്നവര്‍ ഇന്ന് എതിര്‍പ്പുമായി വരുന്നതില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാറിെൻറ എതിര്‍പ്പിനെ മറികടന്ന് വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനി വന്നാല്‍ വിപരീത ഫലമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. ഇപ്പോഴത്തെ എതിര്‍പ്പിനുപിന്നില്‍ പിണറായിയുടെ നിക്ഷിപ്ത താൽപര്യങ്ങളുണ്ട്.
പൊതുസമൂഹവും വ്യവസായ ലോകവും കേന്ദ്ര സര്‍ക്കാറിെൻറ തീരുമാനത്തിനൊപ്പമാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ വികസന വിരുദ്ധത ജനങ്ങള്‍ തിരിച്ചറിയുമെന്നും ജോര്‍ജ് കുര്യന് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.