വേളി ജലാശയത്തില്‍ സന്ദര്‍ശകര്‍ക്കായി ആംഫി തിയറ്റര്‍ സജ്ജമാകുന്നു
text_fieldsശംഖുംമുഖം: വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്ക്ഷിക്കുന്നതിെൻറ ഭാഗമായി ആംഫി തിയറ്റര്‍ സജ്ജമാകുന്നു. കലാദൃശ്യവിരുന്നുകള് കായല്‍ സൗന്ദര്യത്തോടപ്പം ആസ്വദിക്കാം. ഇൗ മാസം 26ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കായലില്‍ ഒഴുകിനീങ്ങുന്ന സ്റ്റേജാണ് മുഖ്യ ആകര്‍ഷണം. ആര്‍ട്ട് ഗാലറിയില്‍ ഇരുന്നും പിന്നീട്, കായലില്പൊങ്ങിക്കിടക്കുന്നസംവിധാനത്തിലിരുന്നും സ്റ്റേജില്‍ നടക്കുന്ന പരിപാടികളും കായലിെൻറ സൗന്ദര്യവും ആസ്വദിക്കാം.
78 ലക്ഷം ചെലവില്‍ ഊരാളുങ്കല്‍ കോഓപറേറ്റിവ് സെസെറ്റിക്കാണ് നിര്‍മാണ ചുമതല. ടൂറിസ്റ്റ് വില്ലേജിനു സമീപത്തായി അമ്യൂസ്മെൻറ് പാര്‍ക്ക് നിര്‍മിക്കുമെന്ന വര്‍ഷങ്ങളായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി തുടരുന്നതില്‍ വിനോദസഞ്ചാരികളും നാട്ടുകാരും കടുത്ത നിരാശയിലാണ്.
2000ത്തില്‍ അമ്യൂസ്മെൻറ് പാര്‍ക്കിനായി 20ഓളം കുടുംബങ്ങളെ കുടിയെഴിപ്പിച്ച് 28 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ എറ്റെടുത്തിരുന്നു. 2001 മാര്‍ച്ച് 14ന് അന്നത്തെ ടൂറിസം മന്ത്രി ചന്ദ്രശേഖരന് നായര്‍ അമ്യൂസ്മെൻറ് പാര്‍ക്കിെൻറ ശിലാസ്ഥാപനം നിര്‍വഹിച്ചു.
ദുബൈ കേന്ദ്രമായ സതോണ് ഫണ്‍സിറ്റി എന്ന മള്‍ട്ടി നാഷനല്‍ കമ്പനിക്ക് നിര്‍മാണ കരാറും നല്കി. ലക്ഷങ്ങള്‍ മുടക്കി ഉദ്ഘാടനച്ചടങ്ങും നടത്തി. പിന്നീടൊന്നും നടന്നില്ല. ഇപ്പോഴിവിടം കാടുകയറിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.