അനന്തു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ കാരണംകാണിക്കൽ നോട്ടീസ്
text_fieldsതിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. കേസിൽ തുടരന്വേഷണത്തിന് ഉത്തരവ് നൽകി ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ മുഖേന നോട്ടീസ് നൽകാനാണ് നിർദേശം. ഫോർട്ട് അസിസ്റ്റൻറ് കമീഷണർക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാറിെൻറതാണ് ഉത്തരവ്. സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരാകാനും കോടതി നിർദേശം നൽകി.
കൊലപാതകം നടന്ന് 70 ദിവസത്തിനുള്ളിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് വിചാരണനടപടികൾ ആരംഭിച്ചെങ്കിലും കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്ന പ്രോസിക്യൂഷൻ കണ്ടെത്തലിനെ തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥെൻറ ആവശ്യപ്രകാരം 2020 ഫെബ്രുവരി എട്ടിന് തുടരന്വേഷത്തിന് ഉത്തരവ് നൽകി. കുറ്റപത്രം സമർപ്പിക്കാൻ കാണിച്ച തിടുക്കം അന്വേഷണസംഘം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാട്ടിയില്ലെന്ന നിരീക്ഷണവും കോടതി നടത്തി.
2019 മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൈമനത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെ പ്രധാന പ്രതിയുടെ സഹോദരനെ അനന്തു ഉൾെപ്പട്ട സംഘം മർദിച്ചത്തിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് കണ്ടെത്തി.
വിഷ്ണുരാജ്, ഹരിലാൽ, ബാലു എന്ന കിരൺ കൃഷ്ണൻ, വിനീത് എന്ന വിനീഷ് രാജ്, കുട്ടപ്പൻ എന്ന അനീഷ്, അപ്പു എന്ന അഖിൽ, കുഞ്ഞുവാവ എന്ന വിജയരാജ്, ശരത്ത് കുമാർ, മുഹമ്മദ് റോഷൻ, സുമേഷ്, കുട്ടൻ എന്ന അരുൺ ബാബു, അഭിലാഷ്, മാരി എന്ന രാംകാർത്തിക്, വിപിൻ രാജ് എന്നിവരാണ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.