അരിക്കൊമ്പനുവേണ്ടി മൃഗസ്നേഹികളുടെ സെക്രട്ടേറിയറ്റ് മാർച്ച്
text_fieldsതിരുവനന്തപുരം: അരിക്കൊമ്പന് പിന്നാലെ ദൗത്യസംഘം നിരീക്ഷണം നടത്തുന്നതിനിടെ ആനയെ വെറുതെവിടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് മൃഗസ്നേഹികളുടെ മാർച്ച്. അരിക്കൊമ്പനെ ചിന്നക്കനാലിൽതന്നെ ജീവിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. വനസംരക്ഷണമാണ് വനംവകുപ്പിന്റെ ജോലിയെന്നും ആനത്താരകൾ തുറക്കലാണ് പോംവഴിയെന്നും അവർ ചൂണ്ടിക്കാട്ടി.
വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാർച്ചിന് പീപ്പിൾ ഫോർ അനിമൽ (പി.എഫ്.എ), അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി (അനെക്), പീപ്പിൾ ഫോർ അഡ്വക്കസി ആൻഡ് പ്രൊട്ടക്ഷൻ ഓഫ് പീപ്പിൾ ആൻഡ് അനിമൽ കോഎക്സിസ്റ്റൻസ് എന്നീ സംഘടനകൾ നേതൃത്വം നൽകി. വനം വന്യജീവികൾക്ക്, അരിക്കൊമ്പന്റെ കാട്ടിൽ അവന് അവകാശമുണ്ട്, ൈകയേറ്റക്കാർ അകത്തും കാട്ടുമൃഗം പുറത്തും എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന യോഗത്തിൽ ചലച്ചിത്ര നടനും സാമൂഹികപ്രവർത്തകനുമായ ജോബി, എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ശ്രീദേവി എസ്. കർത്ത, ലത ഇന്ദിര, രതിദേവി പണിക്കർ, ജാൻസി, ശ്രീക്കുട്ടി ബെനറ്റ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.