ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലം മേനിലം സരസ്വതി ഭവനിൽ ഗോപകുമാറിനെയാണ് (55) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ഒളിസങ്കേതത്തിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഫോർട്ട് എ.സി.പി ഷാജിയുടെ നിർദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ പ്രിയദേവ്, സി.പി.ഒ രാജീവ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.