കാപ്പ നിയമപ്രകാരം അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുംമുഖം രാജീവ് നഗർ ടി.സി 34/229ൽ താമസം അനൂപ് ആന്റണി (28) യെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയതത്.
ഇയാൾക്കെതിരെ വലിയതുറ, പേരൂർക്കട, കരമന, വഞ്ചിയൂർ, മെഡിക്കൽ കോളജ്, നേമം, പേട്ട, പൂന്തുറ കഴക്കൂട്ടം, തുമ്പ, റെയിൽവേ പൊലീസ് തുടങ്ങി നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉൾപ്പെടെ 27 കേസുകൾ നിലവിലുണ്ട്.
നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഇയാൾ ഏറ്റവും ഒടുവിൽ, കഴക്കൂട്ടത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും തുമ്പ നെഹ്റു ജങ്ഷനുസമീപം വെച്ച് വഴിയാത്രക്കാരിയെ ആക്രമിച്ച് രണ്ട് പവന്റെ സ്വർണമാല പിടിച്ചുപറിച്ച കേസിലും പ്രതിയായതിനെ തുടർന്ന് സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.