കാപ്പ നിയമപ്രകാരം പിടിയിൽ
text_fieldsതിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൊലീസ് പിടികൂടി. നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ അമരം വീട്ടിൽ കാപ്പിരി ജിതിൻ എന്ന ജിതിനെയാണ് (30) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകശ്രമം, അടിപിടി എന്നിവയിലടക്കം മണ്ണന്തല, പേരൂർക്കട, വഞ്ചിയൂർ, നെടുമങ്ങാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. സിറ്റി പൊലീസ് നൽകിയ ശിപാർശപ്രകാരം കലക്ടർ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത്തിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ എ.സി.പി സുരേഷ് കുമാർ, മണ്ണന്തല എസ്.എച്ച്.ഒ ബൈജു, എസ്.ഐ സുധീഷ്, സി.പി.ഒമാരായ ജയൻ, പ്രദീപ്, അരുൺ ശശി, സാഗോക്ക് ടീമിലെ എസ്.ഐമാരായ അരുൺ കുമാർ, സാബു, സി.പി.ഒ ഷിബു, ദീപുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.