അരുവിക്കര: വി.കെ. മധുവിനെതിരെ മാതൃകാ നടപടിക്ക് ശിപാർശ
text_fieldsതിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വി.കെ. മധുവിേൻറത് ഗുരുതര അച്ചടക്ക ലംഘനമെന്ന് സി.പി.എം കമീഷൻ. മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറായ മധുവിനെതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്നും മൂന്നംഗ കമീഷൻ ശിപാർശ ചെയ്തു.
സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെൻറ സാന്നിധ്യത്തിൽ ബുധനാഴ്ച ചേരുന്ന ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾ മധുവിനെതിരായ നടപടി തീരുമാനിക്കും. ഏറ്റവും കുറഞ്ഞത് ജില്ല സെക്രേട്ടറിയറ്റിൽനിന്നുള്ള ഒഴിവാക്കൽ മുതൽ കടുത്ത ശിക്ഷവരെ ഉണ്ടായേക്കാമെന്നാണ് സൂചന.
കമീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷവും ജില്ല കമ്മിറ്റിയിൽ നടന്ന വിശദ ചർച്ചയിൽ മധുവിനെതിരെ രൂക്ഷമായ ആരോപണമാണുയർന്നത്. അരുവിക്കര െതരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.എസ്. സുനിൽ കുമാർ കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത യോഗത്തിൽ മധുവിെൻറ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡെൻറന്ന നിലയിൽ പാർട്ടിയുടെ ഒരു ഘടകത്തിെൻറയും അനുമതിയില്ലാതെ 32 കോടി രൂപയുടെ വികസനം അരുവിക്കര മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നടപ്പാക്കി.
അതിെൻറ ഫ്ലക്സ് വെച്ച് പ്രചാരണം നടത്തി. സ്ഥാനാർഥിത്വം പ്രഖ്യാപിക്കും മുേമ്പ സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പ്രചാരണത്തിന് സ്വന്തം ആളുകളെ ചുമതലപ്പെടുത്തി. അതിനുള്ള ചെലവ് വഹിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ സ്ഥാനാർഥിയാകാതെ തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയില്ലെന്നാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടുന്നു. എ. വിജയരാഘവൻ പെങ്കടുത്ത പൊതുയോഗത്തിൽ നിന്നും സ്ഥാനാർഥി ജി. സ്റ്റീഫെൻറ പര്യടനത്തിൽ നിന്നും ഒഴിഞ്ഞുനിന്നെന്നും ചൂണ്ടിക്കാട്ടി. സി. ജയൻബാബു, കെ.സി. വിക്രമൻ, സി. അജയകുമാർ അടങ്ങുന്ന കമീഷനെ നിയോഗിക്കാൻ തീരുമാനിച്ച യോഗത്തിൽ ഏഴോളം പേർ മധുവിനെ പിന്തുണച്ചെങ്കിലും റിപ്പോർട്ട് ചർച്ച ചെയ്ത യോഗത്തിൽ അത് രണ്ടായി ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.