തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ തീരം കൈയടക്കി മാസ്ക്കുകള്‍
text_fieldsഅമ്പലത്തറ: തെരഞ്ഞെടുപ്പിെൻറ മുഖ്യ പ്രചാരണമാര്‍ഗമായി വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മാസ്കുളാണ് ഇത്തവണ തീരത്തെ താരം. നോട്ടീസുകളെയും ചുവരെഴുത്തിനെയും മറികടന്ന് മാസ്ക്കുകള്‍ മുഖങ്ങളില്‍ ഇടംപിടിക്കുന്നത് നാട്ടുകാരുടെ സുരക്ഷക്ക് പുറമെ പ്രചാരണത്തിനും കൊഴുപ്പുകൂട്ടാമെന്ന കണക്കൂട്ടലിലാണ് പാര്‍ട്ടിക്കാരും.
കളര്‍ഫുളായി ജനശ്രദ്ധ ആകര്‍ഷിക്കത്തക്കവിധത്തില്‍ നിർമിക്കുന്ന മാസ്ക്കുകളാണ് ഇത്തവണ പ്രചാരണതന്ത്രങ്ങളെക്കാള്‍ രാഷ്ര്ടീയക്കാര്‍ക്ക് പ്രിയമേറിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മാസ്ക്കുകള്‍ വേണ്ടിവരുന്നമെന്ന് തിരിച്ചറിഞ്ഞ മാസ്ക് നിർമാതാക്കൾ ഇപ്പോള്‍ തിരക്കിലാണ്. ഇതിനുപുറമെ നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനായി പലപാര്‍ട്ടിക്കാരും നേരത്തേെതന്ന ഡി. ടി.പി സെൻററുകളില്‍ ബുക്ക് ചെയ്തിരിക്കുകയാണ്. ഇതിനുപുറമെ ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും ചുവരെഴുത്തുകളും പലയിടങ്ങളിലും നിരന്നുകഴിഞ്ഞു.
കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ എളുപ്പം സാധിക്കുമെന്നതിനാല്‍ രാഷ്ര്ടീയക്കാരിപ്പോള്‍ മാസ്ക് പ്രേമികളാണ്. ഏറ്റവും പ്രയോജനകരമായ പ്രചാരണമെന്ന് ഇവരിലധികവും വിലയിരുത്തുന്നതും ഇത്തവണ മാസ്ക്കുകളെതന്നെ. സ്ഥാനാർഥി നിര്‍ണയം പൂര്‍ണമാകുന്നതോടെ നാട്ടിലെ താരമാകാന്‍ തയാറാകുകയാണ് ഓരോ മാസ്ക് നിര്‍മാണ യൂനിറ്റുകളും. ഒപ്പം സ്ഥാനാർഥികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.