തിരുവനന്തപുരം മെഡിക്കൽ കോളജിൽ പുറത്തുനിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെടുന്നത് വിലക്കി
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ പ്രതീക്ഷിച്ചെത്തുന്നവരോട് ചികിത്സ ഉപകരണങ്ങളും മരുന്നും പുറത്തുനിന്ന് വാങ്ങാൻ ആവശ്യപ്പെടുന്നത് വിലക്കി.
ചികിത്സയിലുള്ള രോഗികൾക്ക് മരുന്നോ ചികിത്സ ഉപകരണങ്ങളോ പുറത്തുനിന്ന് എത്തിച്ചുനൽകാൻ ബന്ധുക്കളോട് ആവശ്യപ്പെടരുതെന്നും ഇതിന് വിരുദ്ധമായ ഇടപെടലുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് മുന്നറിയിപ്പ് നൽകി. ദിനംപ്രതി ആവശ്യമുള്ള സാധനങ്ങൾ മുൻകൂട്ടി കണക്കാക്കി സ്റ്റോർ സൂപ്രണ്ടിനെ അറിയിച്ച് സംഭരിച്ച് സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പ്രതിദിനം 2000 രൂപയിലേറെ വിലയുള്ള മരുന്നുകൾ പുറത്തുനിന്ന് വാങ്ങി നൽകാൻ ആവശ്യപ്പെടുന്നത് കോവിഡാന്തര ചികിത്സയിലുള്ളവർക്കടക്കം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്റ്റോക്കിെല്ലന്ന് പറഞ്ഞാണ് അവശ്യ മരുന്നുകൾപോലും പുറത്തുനിന്നെത്തിക്കാൻ ആവശ്യെപ്പട്ടിരുന്നത്.
സൗജന്യ ചികിത്സയാണെന്ന പ്രതീക്ഷയിലാണ് കോവിഡാനന്തര ചികിത്സക്ക് സാമ്പത്തികശേഷി കുറഞ്ഞവരടക്കം സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുേമ്പാഴായിരുന്നു ഇൗ സ്ഥിതി. കോവിഡ് ചികിത്സയിലുള്ള രോഗിക്കുവേണ്ടി ഉപകരണങ്ങളും മരുന്നും എത്തിക്കണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായിരുന്നു.
സർക്കാർ സൗജന്യ ചികിത്സ ഉറപ്പുനൽകവെ ആശുപത്രി ജീവനക്കാർതന്നെ പുറത്തുനിന്ന് വിലകൊടുത്ത് ചികിത്സാ വസ്തുക്കൾ വാങ്ങാൻ പറഞ്ഞതാണ് വിവാദമായത്. തുടർന്നാണ് ജീവനക്കാർക്ക് മുന്നറിയിപ്പുമായി ആശുപത്രി സൂപ്രണ്ട് സർക്കുലർ ഇറക്കിയത്.അതേസമയം, അവശ്യമരുന്നുകളും കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങളും ഇപ്പോഴും ആവശ്യത്തിന് സ്റ്റോക്കില്ല.
ഈ സാഹചര്യത്തിൽ പുറത്തുനിന്ന് ആവശ്യപ്പെടുകയല്ലാതെ തങ്ങൾ എന്തുചെയ്യുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ചോദ്യം. ജീവനക്കാരെ കുറ്റപ്പെടുത്തുന്നതരത്തിലുള്ള സർക്കുലറിൽ അമർഷവുമുയരുന്നുണ്ട്. ആശുപത്രിയിൽ ഗ്ലൗസിനും ക്ഷാമം നേരിടുന്നുണ്ട്. സുരക്ഷാ ഉൽപന്നങ്ങൾ എത്തിക്കാനുള്ള നടപടി തുടരുകയാണെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.