മദ്യപിച്ചെത്തി അതിക്രമം; സൈനികൻ അറസ്റ്റിൽ
text_fieldsകാഞ്ഞിരംകുളം: മദ്യപിച്ചെത്തിയ സൈനികൻ കാഞ്ഞിരംകുളം ജങ്ഷനിൽ അതിക്രമം കാട്ടി. സമീപത്തെ കടയുടമയെയും തടയാനെത്തിയ എ.എസ്.ഐ യെയും മർദിച്ചു. വീട്ടിലെത്തി തോക്കുമായി മടങ്ങിയെത്തി തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയ സൈനികനെ പൊലീസ്ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
മദ്രാസ് െറജിമെൻറിൽ സുബേദാറായ കാഞ്ഞിരംകുളം ചെക്കിട്ടവിളവീട്ടിൽ ശരത്ത് നാഥി(42)നെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അവധിക്കെത്തുമ്പോൾ നാട്ടിലിറങ്ങി സ്ഥിരമായി നാട്ടുകാരെ ശല്യപ്പെടുത്തുന്നയാളാണ് ശരത് നാഥെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസവും ഇയാൾ ഇതാവർത്തിച്ചു. കാഞ്ഞിരംകുളം ജങ്ഷനിലെ വ്യാപാരിയായ അനിലിനെ ആക്രമിച്ച ശേഷം സമീപത്തെ ഫ്ലക്സ് ബോർഡും നശിപ്പിച്ച് പ്രശ്നമുണ്ടാക്കി. ഇത് തടയാനെത്തിയ കാഞ്ഞിരംകുളം സ്റ്റേഷനിലെ എ.എസ്.ഐ മധുസൂദനാണ് മർദനമേറ്റത്.
ഇതിനുശേഷം ഇവിടെനിന്ന് പോയ ശരത് നാഥ് വീട്ടിൽ നിന്ന് ഡബ്ൾബാരൽ തോക്കുമായി ജങ്ഷനിലെത്തി. തോക്ക് ചൂണ്ടി എല്ലാവരെയും ഭീഷണിയുടെ മുൾമുനയിൽ നിർത്തി. വിവരമറിഞ്ഞ് കാഞ്ഞിരംകുളം സി.ഐ ബിജുവിെൻറയും എസ്.ഐ സുകേഷിെൻറയും നേതൃത്വത്തിലെത്തിയ സംഘമാണ് സൈനികനെ ബലം പ്രയോഗിച്ച് പിടികൂടിയത്.
കശ്മീരിൽ ജോലി നോക്കുന്നതിനിടയിൽ ഇയാൾ സ്വയരക്ഷക്കെന്ന പേരിൽ തോക്കിന് ലൈസൻസ് എടുത്തിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലക്കും കവിളിനും മർദനമേറ്റ എ.എസ്.ഐ മധുസൂദനൻ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.