വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടാൻ ശ്രമം; ഗ്രേഡ് എസ്.ഐക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗ്രേഡ് എസ്.ഐക്കെതിരെ കേസെടുത്തു. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് വട്ടപ്പാറ പൊലീസ് കേസെടുത്തത്. 2019 വട്ടപ്പാറ സ്റ്റേഷൻ എ.എസ്.ഐ ആയിരുന്ന പോത്തൻകോട് സ്വദേശി ഷായ്ക്ക് എതിരെയാണ് കേസ്. തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷാ.
നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്.ഐ ആണ് ഷാ. ഇൻഷുറൻസ് തട്ടാനായി കേസിലെ ഒന്നാം പ്രതിയായ വട്ടപ്പാറ സ്വദേശി അൻസറുമായി ഷാ അപകടം നടന്നതായി കണ്ടെത്തി 161/19 എന്ന നമ്പരിൽ വ്യാജമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൂടാതെ എസ്.എച്ച്.ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു എന്നുമാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇൻഷുറൻസ് കമ്പനി റൂറൽ എസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു വട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.