യുവാക്കളെ വധിക്കാൻ ശ്രമം; പ്രതികൾ ഒളിവിൽ
text_fieldsനഗരൂർ: മദ്യലഹരിയിൽ മൂന്നംഗ സംഘം രണ്ട് യുവാക്കളെ ആക്രമിച്ച് ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നഗരൂർ നന്ദായിവനം മൈലക്കീഴ് വീട്ടിൽ പ്രിജിൻ (27), സുഹൃത്ത് അമൽ (26) എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിൽ പ്രിജിന്റെ കണ്ണിന് താഴെ ഗുരുതര പരിക്കേറ്റു.
നഗരൂർ നെയ്ത്തുശാല തോട്ടാശേരി വീട്ടിൽ അപ്പുണ്ണിയെന്ന ദീപുരാജ്, ആൽത്തറമൂട് സ്വദേശി അരുൺകുമാർ (ഉണ്ണി), തണ്ണിക്കോണം സ്വദേശി സജു (ശംഭു) എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് നഗരൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാത്രി തണ്ണിക്കോണത്തായിരുന്നു സംഭവം. ആറ്റിങ്ങലിലേക്ക് പോകാൻ പ്രജിൻ അമലിനെ ഫോണിൽ വിളിച്ചു. വീട്ടിലായിരുന്ന അമൽ ബൈക്കിൽ തണ്ണിക്കോണത്തേക്ക് വരുന്ന വഴിയിൽ, റോഡരികിൽ മദ്യപിച്ചിരുന്ന ദീപുരാജും സംഘവും പ്രകോപനം കൂടാതെ അമൽ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് താക്കോൽ ഊരിയെടുത്തു.
ഇത് ചോദ്യംചെയ്ത അമലിനെ സംഘം മർദ്ദി ച്ചു. അമലിനെ കാണാത്തതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രജിൻ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിൽ കുപിതനായ ദീപുരാജ് പാറക്കഷണം കൊണ്ട് പ്രജിന്റെ തലക്ക് അടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറി യതിനാൽ അടി കണ്ണിന്റെ ഭാഗത്താണ് കൊണ്ടത്.
തുടർന്ന് പ്രതികൾ രണ്ടുപേരെയും മർദ്ദിച്ച് അവശരാക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്രേ. പ്രജിനെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നഗരൂർ പൊലീസ് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.