ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
text_fieldsനാഗർകോവിൽ: കടയാലുമൂട് ഭാഗത്ത് ഒരു ജോടി ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്ന് ആന പല്ലുകൾ നാലെണ്ണവും കണ്ടെടുത്തു. എഡ്വിൻ ദേവരാജ്(67), പ്രദീപ്കുമാർ(53), സുരേഷ് കാണി (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ സുരേഷ് കാണി വർഷങ്ങൾക്ക് മുമ്പ് കാട്ടിൽനിന്നാണ് ആനക്കൊമ്പും പല്ലുകളും സ്വരൂപിച്ചത്. ഇതിൽ കൊമ്പുകൾ മാത്രം വിൽക്കാനായി എഡ്വിൻ ദേവരാജിനെ ഏൽപ്പിച്ചു. ഇയാളും സുഹൃത്ത് പ്രദീപ് കുമാറും വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് തമിഴ്നാട് ഫോറസ്റ്റ് വെൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അധികൃതരും കളിയൽ ഫോറസ്റ്റ് റേഞ്ച് അധികൃതരും ചേർന്ന് പിടികൂടിയത്. തുടർന്നാണ് സുരേഷ് കാണിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ ആനയുടെ പല്ലുകൾ കൂടി കണ്ടെടുത്തത്. ഇവരെ വന കോടതിയിൽ ഹാജരാക്കിശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.