Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂട്ട ബലാത്സ​ംഗ ശ്രമം:...

കൂട്ട ബലാത്സ​ംഗ ശ്രമം: കേസെടുക്കാൻ നിർദേശം

text_fields
bookmark_border
police case
cancel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ൽ വി​ദേ​ശ വ​നി​ത​യെ അ​ഞ്ചം​​ഗ​സം​ഘം കൂ​ട്ടം​ചേ​ർ​ന്ന് ബ​ലാ​ത്സ​ം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി. ​അ​ജി​ത് നി​ർ​ദേ​ശം ന​ൽ​കി.

സം​ഭ​വം ന​ട​ന്ന് 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ര​ണ്ട് ദി​വ​സം മു​മ്പ്​ രാ​ത്രി അ​ടി​മ​ല​ത്തു​റ വ​ഴി വ​രു​ക​യാ​യി​രു​ന്ന വി​ദേ​ശ വ​നി​ത​യെ ടാ​ക്സി ഡ്രൈ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ലാണ്​ പീ‍ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചത്​.

രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഹോ​ട്ട​ൽ ഷെ​ഫ് സം​ഭ​വം ത​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി ര​ക്ഷ​പ്പെ​ട്ടു ഹോ​ട്ട​ലി​ൽ അ​ഭ​യം നേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചം​​ഗം സം​ഘം ഷെ​ഫി​നെ ആ​ക്ര​മി​ച്ചു.​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്റും പ​രാ​തി ന​ൽ​കി. വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ ര​ണ്ട് പൊ​ലീ​സു​കാ​ർ എ​ത്തി​ ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ഴി എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വ​രെ പൊ​ലീ​സ് കേ​സ് എ​ടു​ക്കു​വാ​നോ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ ത​യ്യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി ഉ​ന്ന​ത ഉ​ദ്യോ​​ഗ​സ്ഥ​രെ വി​വ​രം അ​റി​യ​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡി.​സി.​പി വി​ഴി​ഞ്ഞം ഇ​ൻ​സ്പെ​ക്ട​റോ​ട് യു​വ​തി​യെ നേ​രി​ൽ​ക​ണ്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് എ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casesexual assaultattempt
News Summary - Attempted gang rape-proposed to file a case
Next Story