ഭിന്നശേഷിക്കാരിക്കുനേരെ ബലാത്സംഗശ്രമം: അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മാനസികവൈകല്യമുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ.
ഝാർഖണ്ഡ് സഹേബ് ഗഞ്ച് ജില്ലയിൽ തീൻപഹാറിൽ ചന്ദൻ കുമാർ (28)നെയാണ് മെഡിക്കൽ കോളജ് െപാലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവ് കുളിക്കാൻ കയറിയ സമയമാണ് പ്രതി വീട്ടിൽ എത്തിയത്. തുടർന്ന് പെൺകുട്ടിയെ വീടിന്റെ പിൻവശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ ബഹളം െവച്ചതിനെത്തുടർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. പ്രതിയുടെ കൈയിൽനിന്ന് സ്ഥലത്ത് വീണ ബാഗ് കേന്ദ്രീകരിച്ചും സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും െപാലീസ് നടത്തിയ വ്യാപക തിരച്ചിലിലാണ് അറസ്റ്റ്. മെഡിക്കൽ കോളജ് െപാലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ ബിമൽമിത്ര, പ്രദീപ്, രതീഷ്, ബിനു എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.