നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsതലസ്ഥാന നഗരിയുടെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുന്ന മണ്ഡലമായിട്ടും ഈ പരിഗണന വികസന കാര്യത്തിൽ തിരുവനന്തപുരത്തിന് ലഭിക്കുന്നില്ല. വെള്ളക്കെട്ടാണ് പ്രധാന പ്രശ്നം. ഒറ്റമഴയിൽ നഗരം വെള്ളത്തിലാകുന്ന സ്ഥിതിയാണ്. നേരത്തെ തമ്പാനൂരിലും എസ്.എസ് കോവിൽ റോഡിലുമായിരുന്നു സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നതെങ്കിൽ ഇന്ന് വെള്ളപ്പൊക്കം ബാധിക്കുന്ന പ്രദേശങ്ങൾ വർധിച്ചു.നൂറുകണക്കിന് വീടുകൾ വെള്ളത്തിലാകുന്ന സ്ഥിതിയാണിപ്പോൾ. നീരൊഴുക്കു നിലച്ച പാർവതിപുത്തനാറും മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട തോടുകളും പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. വെള്ളക്കെട്ടിന് പരിഹാരമായി ആരംഭിച്ച ‘ഓപറേഷൻ അനന്ത’ രണ്ടാം ഘട്ടം നടപ്പാക്കണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.
• സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം
• സ്റ്റാച്യൂ -ജനറൽ ആശുപത്രി റോഡടക്കം സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ നിരവധി.
• ഓട നിർമാണത്തിനായി സ്ലാബുകൾ മാറ്റിയവ പണി പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കാൻ അധികൃതർ താൽപര്യം കാട്ടുന്നില്ല.
• വെള്ളയമ്പലം- തൈക്കാട് റോഡ് നാലുവരിയാക്കിയെങ്കിലും തൈക്കാട് ഗെസ്റ്റ് ഹൗസ് ഭാഗം, വഴുതക്കാട് ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കാനുണ്ട്.
• നഗര മേഖലയിലെ റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ല
• ടാറിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് കൃത്യമായ മേൽനോട്ടമില്ല. ഇത് റോഡുകൾ വേഗത്തിൽ തകരാൻ കാരണമാവുന്നു.
• കോർപറേഷൻ നിയന്ത്രണത്തിലെ റോഡുകളുടെ സ്ഥിതിയും ശോചനീയം
• ഓടകൾ ഇല്ലാത്തതും അശാസ്ത്രീയമായ നിർമാണവും വെള്ളക്കെട്ടിനും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു
• വലിയതുറ മുതൽ വെട്ടുകാട് വരെയുള്ള പ്രദേശങ്ങളിൽ കടൽഭിത്തിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
• തീരദേശത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ പൂർത്തീകരണത്തിലെത്തുന്നില്ല.
• മത്സ്യത്തൊഴിലാളികൾക്ക് ഭവനപദ്ധതി ആവിഷ്കരിച്ചെങ്കിലും അർഹരായ നൂറുകണക്കിനുപേർ ഇപ്പോഴും പുറത്താണ്
• ഓഖി ദുരന്തസമയത്തും വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായും പ്രഖ്യാപിച്ച പുനരധിവാസ പാക്കേജുകളിൽ പുരോഗതിയില്ല.
• തീരദേശത്തെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ വികസനവും സമയബന്ധിതമായി നടക്കുന്നില്ല.
• വള്ളക്കടവിൽ സ്ഥിരം പാലത്തിനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ
• പ്ലാസ്റ്റിക് മാലിന്യങ്ങളുടെയടക്കം സംസ്കരണത്തിന് സംവിധാനം വേണം
കൈയൊഴിയരുത് കഴക്കൂട്ടത്തെ
ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന കഴക്കൂട്ടം അതിവേഗം വളരുമ്പോഴും പരിഹാരം കാണേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. പ്രധാന തോടുകളായ ഉള്ളൂർ തോട്, തെറ്റിയാർ തുടങ്ങിയവയുടെ ശുചീകരണവും വീണ്ടെടുക്കലും എങ്ങുമെത്താതെ നീളുകയാണ്. തെറ്റിയാർ കരകവിഞ്ഞ് ടെക്നോപാർക്ക് ഉൾപ്പെടെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്നു. തോടുകളുടെ കൈയേറ്റം ഒഴിപ്പിച്ച് ആഴം വർധിപ്പിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. ഇതിന് പദ്ധതി തയാറാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.