ആറ്റിങ്ങലിൽ വിവിധ പദ്ധതികൾക്കായി 13.5 കോടി
text_fieldsആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. 13.5 കോടിയോളം രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിക്കും. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ, ശുചീകരണ മേഖലകൾക്കും പ്രാദേശിക സാമ്പത്തിക മേഖലകൾക്കും കൂടി പ്രാധാന്യം നൽകുന്നതായിരിക്കും പുതിയ പദ്ധതികൾ. നഗരസഭയുടെ തനതു പദ്ധതികളും വരും സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നത്.
ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ എസ്. ഷീജ സ്വാഗതവും സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ടും അവതരിപ്പിച്ചു.
സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ എ. നജാം, രമ്യാസുധീർ, എസ്. ഗിരിജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർരാജ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അസി.എക്സിക്യൂട്ടിവ് എൻജിനീയർ ജയദാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.