ബി.ജെ.പി, കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് 30 ഓളം പേര് സി.പി.എമ്മില്‍ ചേര്‍ന്നു
text_fieldsആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് 30 ഓളം പേര് സി.പി.എമ്മില്‍ ചേര്‍ന്നു.
പുതുതായി എത്തിയവരെ സി.പി.എം ജില്ല സെക്രട്ടറി സ്വീകരിച്ചു. മുദാക്കലില്‍ പെയ്കമുക്ക്, അയിലം, കല്ലൂര്‍ക്കോണം ഭാഗത്തെ ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.
കടയ്ക്കാവൂര്‍ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു.
എസ്.ഡി ബാലന് സ്മാരക ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ജില്ല കമ്മിറ്റി അംഗം ആര്. സുഭാഷ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എസ്. ലെനിന്, ജില്ല സെക്രേട്ടറിയറ്റ് അംഗം ആര്. രാമു, അഡ്വ.ജി. സുഗുണന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.