മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കാൻ ആറ്റിങ്ങലിൽ പുതിയ പദ്ധതി
text_fieldsആറ്റിങ്ങൽ: മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കാൻ പുതിയ പദ്ധതി ഒരുക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് ആറ്റിങ്ങൽ നഗരസഭയുടെ ഖരമാലിന്യ പ്ലാന്റ് സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ കോർപറേറ്റ് എൻവയൺമെന്റ് റെസ്പോൺസിബിലിറ്റി ഫണ്ടിൽനിന്ന് ഒരുകോടി രൂപയും നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് സി.എൻ.ജി പ്ലാന്റ് നിർമിക്കുന്നത്.
മാലിന്യത്തിൽനിന്നുള്ള മീഥെയ്ൻ ഗ്യാസ് ശേഖരിച്ച് ഊർജോൽപാദനത്തിന്റെ പുതിയൊരു തലം പ്രാവർത്തികമാക്കാമെന്നാണ് പ്രതീക്ഷ. നിലവിൽ മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന സംവിധാനവും ബയോഗ്യാസ് പ്ലാന്റുകളുമാണ് സജീവമായി പ്രവർത്തിക്കുന്നത്.
പുതിയ പദ്ധതിയിൽ ലഭിക്കുന്ന ഗ്യാസ് സി.എൻ.ജി വാഹനങ്ങൾക്ക് ഉപയോഗിക്കാം. വാണിജ്യാടിസ്ഥാനത്തിൽ സിലിണ്ടറിലാക്കി പൊതു വിപണിയിലെത്തിക്കാനും സാധിക്കും. ചെയർപേഴ്സൺ എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, സെക്രട്ടറി അരുൺകുമാർ, ഹെൽത്ത് സൂപ്പർവൈസർ റാം കുമാർ, പ്ലാന്റ് മാനേജർ മോഹൻകുമാർ എന്നിവരോടും സംഘം ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.