നിരവധി കേസുകളിലെ പ്രതി കാപ്പ പ്രകാരം പിടിയിൽ
text_fieldsആറ്റിങ്ങൽ: നിരവധി കേസുകളിലെ പ്രതിയും ഗുണ്ടയുമായ കൊടുമൺ എം.എസ് ഭവനിൽ കൊച്ചൻ എന്ന ആകാശ് (23) പിടിയിലായി. കാപ്പ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഏഴോളം കേസുകൾ നിലവിലുണ്ട്. കാപ്പ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും കരുതൽ തടങ്കലിലാക്കുന്നതിന് കലക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷൽ ടീം രൂപവത്കരിച്ച് അന്വേഷിക്കവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശപ്രകാരം, ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എ.എസ്.ഐ രാധാകൃഷ്ണൻ, പൊലീസ് ഓഫിസർമാരായ ശരത്കുമാർ, ജയകുമാർ, നിധിൻ, റിയാസ്, ഷമീർ, രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.