സ്നേഹവിരുന്നായി ആലംകോട് ജുമാമസ്ജിദിലെ ഇഫ്താർ
text_fieldsആറ്റിങ്ങൽ: ആലംകോട് ജുമാമസ്ജിദിലെ ഇഫ്താർ സാഹോദര്യത്തിന്‍റെയും സൗഹാർദത്തിന്‍റെയും സ്നേഹവിരുന്നായി മാറുന്നു. റമദാനിലെ സായാഹ്നങ്ങളിൽ ജാതി-മതങ്ങൾക്ക് അതീതമായി എല്ലാവരും ഒത്തുചേരുന്ന ഇടമാണ് മസ്ജിദ് അങ്കണം. ജമാഅത്ത് കമ്മിറ്റി നേരിട്ടാണ് ഇഫ്താർ ഒരുക്കുന്നത്.
ചെലവ് ഏറ്റെടുക്കാൻ വ്യക്തികളും സംഘടനകളും മത്സരബുദ്ധിയോടെ മുന്നോട്ടുവരുന്നുണ്ട്. പഴവർഗങ്ങളും മധുര-എണ്ണ പലഹാരങ്ങളും നോമ്പ് കഞ്ഞിയും ബിരിയാണിയുമടക്കം വിഭവസമൃദ്ധമാണ് നോമ്പുതുറ. പ്രതിദിനം എഴുന്നൂറോളം പേരാണ് നോമ്പ് തുറക്കാൻ എത്തുന്നത്.
ജമാഅത്ത് അംഗങ്ങളും ആലംകോട് ടൗണിലെ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും യാത്രക്കാരും ഇതിൽ ഉൾപ്പെടും. നിജാസ് (പ്രസി.), എ.എം. സലിം (വൈസ് പ്രസി.), സക്കീർ (സെക്ര.), എ.എം. നസീർ (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.