ഗുണ്ടാ ആക്രമണക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങ് മേഖലയിൽ നടന്ന ഗുണ്ടാ ആക്രമണക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കടയ്ക്കൽ ഇടത്തറ ഗംഗാലയം വീട്ടിൽ ഗ്യാംജിത്ത് (23) ആണ് പിടിയിലായത്. ഈമാസം 16ന് രാത്രിയായിരുന്നു അഞ്ചുതെങ്ങ് ജങ്ഷനിലും മീരാൻ കടവ് പാലത്തിന് സമീപത്തെ വിവിധ മേഖലകളുമായി വ്യാപകമായ ആക്രമണം നടത്തിയത്.
ബൈക്കിലെത്തിയ അക്രമിസംഘം വ്യാപാരസ്ഥാപനങ്ങളിൽ കടന്നുകയറി ഉടമസ്ഥരെയും സാധനം വാങ്ങാനെത്തിയവരെയും ഉൾപ്പെടെ ആക്രമിച്ചിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആയുധമുപയോഗിച്ച് ആക്രമിച്ചത്.
സംഭവത്തിൽ പരിക്കേറ്റവരെല്ലാം ഇപ്പോഴും ചികിത്സയിലാണ്. ഇതിലെ പ്രധാന പ്രതികൾ നേരത്തെ പിടിയിലായിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയതും ഒളിസങ്കേതം ലഭ്യമാക്കിയതും ഗ്യാംജിത് ആയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.