ആറ്റിങ്ങൽ നഗരസഭ; ബി.ജെ.പിയിൽ ആഭ്യന്തര കലഹം, കൗൺസിലർമാർ രാജിെവച്ചു
text_fieldsസി.പി.എം നേതൃത്വം വാഗ്ദാനങ്ങളിലൂടെ കൗണ്‍സിലര്‍മാരെ വശത്താക്കിയതാണെന്ന് ബി.ജെ.പി ആരോപണം
ആറ്റിങ്ങല്‍: ബി.ജെ.പിയിൽ ആഭ്യന്തര കലഹം; ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാർ രാജിെവച്ചു. ചെറുവള്ളിമുക്ക് വാർഡ് കൗണ്‍സിലര്‍ വി.പി. സംഗീതാറാണി, തോട്ടവാരം വാർഡ് കൗണ്‍സിലര്‍ എ.എസ്. ഷീല എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് 3.30ന് നഗരസഭസെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. രാജി സ്വീകരിച്ചതായും വിവരം സംസ്ഥാനെതരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചതായും സെക്രട്ടറി കെ.എസ്. അരുണ്‍ പറഞ്ഞു. രാജിയുടെ കാരണം കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. ഒറ്റവരിയിലായിരുന്നു രാജിക്കത്ത്. സംഘടനാവിഷയങ്ങളാണ് രാജിക്ക് പിന്നിൽ. ബി.ജെ.പി മണ്ഡലം പ്രസിഡൻറും നഗരസഭ പാർലമെൻററി പാർട്ടി നേതാവുമായ സന്തോഷുമായി ഇതര കൗൺസിലർമാർ തർക്കത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജി.
സി.പി.എം നേതൃത്വം വാഗ്ദാനങ്ങള്‍ നൽകി കൗണ്‍സിലര്‍മാരെ വശത്താക്കിയതാണെന്ന് ബി.ജെ.പി ആരോപിച്ചു. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ രാജിെവച്ച കൗണ്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നതായും രാജി സംബന്ധിച്ച ഒരു സൂചനയും നൽകിയിരുന്നില്ലെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
കൗണ്‍സിലര്‍മാരുടെ രാജിയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും ബി.ജെ.പിയുടെ അഭ്യന്തര തർക്കങ്ങൾക്ക് തങ്ങൾ ഉത്തരവാദിയല്ലെന്നും എന്നാൽ ആരെങ്കിലും വർഗീയരാഷ്ട്രീയം ഉപേക്ഷിച്ചുവന്നാൽ പിന്തുണ നൽകുമെന്നും സി.പി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.