തിരുവനന്തപുരം ജില്ലയിലെ ആദ്യ നഗരസഭാതല മാതൃകാ സി.ഡി.എസായി ആറ്റിങ്ങൽ
text_fieldsആറ്റിങ്ങൽ: ജില്ലയിലെ ആദ്യ നഗരസഭാതല മാതൃക സി.ഡി.എസ് എന്ന വിശേഷണം ഇനി ആറ്റിങ്ങൽ നഗരസഭക്ക് സ്വന്തം. മോഡൽ സി.ഡി.എസിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ 25ാമത് വാർഷികാഘോഷങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കേവല ലക്ഷ്യങ്ങളെ മറികടന്ന് ഇന്ന് വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയെന്നും സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സ്ത്രീകൾ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പിന്നാക്ക ക്ഷേമ വികസന കോർപറേഷന്റെ സഹകരണത്തോടെ 206 സംരംഭകർക്കുള്ള ബൾക്ക് ലോണിന്റെ വിതരണം, ആശ്രയ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒ.എസ്. അംബിക എം.എൽ.എ ലോണുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. 1.40 കോടി രൂപയാണ് വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിതരണം ചെയ്തത്.
അഗതിരഹിത കേരള പദ്ധതി പ്രകാരം 41 ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യം, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി വിതരണം ചെയ്തു. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷതവഹിച്ചു.
ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ്. കുമാരി, നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, കൗൺസിലർമാർ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. നജീബ് വൈഖരി, സി.ഡി.എസ് ചെയർപേഴ്സൺ റീജ എ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.