ഡബ്ൾ ബെൽ നിലക്കുന്നു; ചലനമറ്റ് ബസ് വ്യവസായം
text_fieldsആറ്റിങ്ങൽ: സർവിസ് നടത്തിയാലും ഇല്ലെങ്കിലും നഷ്ടം എന്ന അവസ്ഥയാണ് സ്വകാര്യ ബസ് മേഖലയിലിപ്പോൾ. ഒരു വർഷത്തിനിടയിൽ ഡീസൽ വിലയിൽ അമ്പത് ശതമാനത്തോളം വർധന ഉണ്ടായി. അയ്യായിരം രൂപക്ക് ഡീസൽ അടിച്ചിരുന്ന സ്ഥാനത്ത് ഏഴായിരത്തി അഞ്ഞൂറ് രൂപയായി െചലവ് വർധിച്ചു. അതേസമയം യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തു.
കോവിഡ് വ്യാപനത്തിന് ശേഷം പൊതുഗതാഗതം ഉപേക്ഷിച്ച് ഇരുചക്രവാഹനങ്ങളിലേക്ക് മാറിയവർ നിരവധിയാണ്. ഒരു ദിവസത്തെ സർവിസ് നടത്തിപ്പ് െചലവ് പതിനായിരം രൂപക്ക് മുകളിലാണ്. എന്നാൽ തിരക്കുള്ള റൂട്ടുകളിൽ പോലും പഴയപോലെ യാത്രക്കാരെ കിട്ടുന്നില്ല. ഇന്ധനവില വർധനക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് വർധന ഉണ്ടായിട്ടില്ല. ഇനി നിരക്ക് വർധിച്ചാലും യാത്രക്കാരെ നഷ്ടപ്പെടും.
ഇക്കുറി സമ്പൂർണ ലോക്ഡൗണിന് മുേമ്പ തന്നെ സ്വകാര്യ ബസുകൾ സർവിസ് മുടങ്ങിയ അവസ്ഥയിലായിരുന്നു. ഡീസൽ നിറക്കുന്നതിനുള്ള തുക പോലും കിട്ടുന്നിെല്ലന്ന് വന്നതോടെ ബസുകൾ ഒതുക്കിത്തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ അരലക്ഷത്തോളം പേരാണ് സ്വകാര്യ ബസ് മേഖലയിൽ ഉപജീവനം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ കോവിഡ് വ്യാപന കാലത്ത് ദീർഘകാല അടച്ചിടലിന് ശേഷം സർവിസ് പുനരാരംഭിച്ചപ്പോൾ തങ്ങളുടെ കൂലിക്കുള്ള വരുമാനം ബസിൽ നിന്ന് കിട്ടുന്നില്ലെന്ന് വന്നതോടെ പകുതി കൂലി വാങ്ങിയാണ് പലരും ജോലി ചെയ്തത്. വീണ്ടും അടച്ചിട്ടതോടെ അതും ഇല്ലാതെ ആയി.
സ്റ്റാർട്ടാകാതെ ടൂറിസ്റ്റ് ബസ് മേഖല
ആറ്റിങ്ങൽ: സ്വകാര്യബസുകെളക്കാൾ വലിയ പ്രതിസന്ധിയിലാണ് ടൂറിസ്റ്റ് ബസ് വ്യവസായം. എല്ലാ ടൂറിസ്റ്റ് ബസും ബാങ്ക് വായ്പയുള്ളവയാണ്.
നിലവിൽ അനുവദിച്ചുകിട്ടിയ മോറട്ടോറിയം പോലും കെണിയാണ്. 30 ലക്ഷം രൂപ ബാങ്ക് വായ്പ അടച്ചുതീർക്കേണ്ട ബസ് ഉടമ മോറട്ടോറിയം സീകരിച്ചതോടെ 39 ലക്ഷം അടക്കേണ്ട അവസ്ഥയാണ്. കോവിഡ് കഴിഞ്ഞ് എല്ലാം പഴയപടി ആയാൽ പോലും ബസ് വ്യവസായം കൊണ്ട് വായ്പ അടച്ച് തീർക്കാൻ കഴിയാത്ത അവസ്ഥ വരും. അമ്പത് ശതമാനത്തിലേറെ ബസുകൾ ഒരു വർഷത്തിൽ ഏറെയായി ജി ഫോം നൽകി ഒത്തുക്കിയിരിക്കുകയാണ്.
പകുതിയോളം ബസുകൾ വീണ്ടും അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയപ്പോൾ ആണ് വീണ്ടും ലോക്ഡൗൺ വന്നത്. ഒരു ബസ് അറ്റകുറ്റ പണികൾ ചെയ്യാൻ മാത്രം ഒരു ലക്ഷത്തിലേറെ രൂപ െചലവ് വരും. അതിനുപുറമെ ആണ് ഉയർന്ന നികുതിയടക്കമുള്ള മറ്റ് ചെലവുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.