Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightആ​റ്റി​ങ്ങ​ലി​നെ...

ആ​റ്റി​ങ്ങ​ലി​നെ സ്തം​ഭി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സു​കാരുടെ മി​ന്ന​ൽ പ​ണി​മു​ട​ക്കും സം​ഘ​ർ​ഷ​വും

text_fields
bookmark_border
ആ​റ്റി​ങ്ങ​ലി​നെ സ്തം​ഭി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സു​കാരുടെ മി​ന്ന​ൽ പ​ണി​മു​ട​ക്കും സം​ഘ​ർ​ഷ​വും
cancel
camera_alt

ആ​റ്റി​ങ്ങ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തിയുള്ള ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധവും സംഘർഷവും   

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​ത്തെ വീ​ർ​പ്പു​മു​ട്ടി​ച്ചും യാ​ത്ര​ക്കാ​രെ​യും പി.​എ​സ്.​സി പ​രീ​ക്ഷാ​ർ​ഥി​ക​ളെ​യും പെരുവഴിയിലാക്കിയും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കും അ​തി​ക്ര​മ​ങ്ങ​ളും.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ യാ​ത്ര​ക്കെ​തി​രെ​യും പാ​ല​സ് റോ​ഡി​ൽ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​തി​നെ​തി​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഡി.​വൈ.​എ​ഫ്.​ഐ സ​മ​രം ന​ട​ത്തി. പാ​ല​സ് റോ​ഡി​ൽ ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി ക​ച്ചേ​രി​ന​ട​വ​ഴി വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​തി​ക്ര​മ​വും കൈ​യേ​റ്റ​വും ന​ഗ​ര​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്. ബ​സു​ക​ൾ ആ​റ്റി​ങ്ങ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, പാ​ല​സ് റോ​ഡ്, ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ട് ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യി ത​ട​സ്സ​പ്പെ​ടു​ത്തി. ബ​സി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​രെ ടി​ക്ക​റ്റ് ന​ൽ​കി​യ​ശേ​ഷം ഇ​റ​ക്കി​വി​ട്ടു.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ പ​ണം മ​ട​ക്കി ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും കൈ​യേ​റ്റ​മു​ണ്ടാ​യി. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പി.​എ​സ്.​സി പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കാ​തെ ക​ണ്ണീ​രോ​ടെ മ​ട​ങ്ങി. പി.​എ​സ്.​സി പ​രീ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ സ​മ​രം നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രും ഉ​ച്ച​വ​രെ ഈ ​പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ടു. പ്ര​ശ്ന​ത്തി​ൽ യ​ഥാ​സ​മ​യം ഇ​ട​പെ​ടു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെൻറ് പ​രാ​ജ​യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് ക​ട്ട് ചെ​യ്യും എ​ന്നു​ള്ള അ​റി​യി​പ്പ് വ​ന്ന​തി​നെ​തു​ട​ർ​ന്ന് ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ വീ​ണ്ടും സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​സ് റോ​ഡി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ മൂ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ചി​റ​യി​ന്‍കീ​ഴി​ല്‍നി​ന്ന് പാ​ല​സ് റോ​ഡു​വ​ഴി ആ​റ്റി​ങ്ങ​ല്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് കു​ട്ടി​ക​ളെ ഇ​ടി​ച്ചി​ട്ട​ത്. ബ​സ് നി​ര്‍ത്താ​തെ പോ​യി. ആ​റ്റി​ങ്ങ​ല്‍ ഗ​വ. മോ​ഡ​ല്‍ ബി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ക​ടു​വ​യി​ല്‍ ആ​യി​ല്യം വീ​ട്ടി​ല്‍ എ.​ആ​ര്‍. അ​ഭി​ന​വ് (15), ആ​ല്‍ത്ത​റ​മൂ​ട് ദ​ര്‍ശ​നാ​വ​ട്ടം ആ​ര്‍.​ബി ഭ​വ​നി​ല്‍ ജെ. ​ദേ​വ​നാ​രാ​യ​ണ്‍ (15), ആ​റ്റി​ങ്ങ​ല്‍ കൊ​ട്ടി​യോ​ട് ശ്രീ​ന​ന്ദ​ന​ത്തി​ല്‍ എ​സ്. ശി​വ​ജി​ത്ത് (15) എ​ന്നി​വ​രെ​യാ​ണ് ബ​സി​ടി​ച്ച​ത്. രാ​വി​ലെ ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് സ്‌​കൂ​ളി​ലേ​യ്ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഈ ​സം​ഭ​വ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യൊ​രു​ക്കാ​ൻ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്ര നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. ആ​റ്റി​ങ്ങ​ൽ സി.​ഐ പാ​ല​സ് റോ​ഡ് വ​ഴി​യു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്ര നി​ർ​ത്താ​നും പ​ക​രം ക​ച്ചേ​രി​ന​ട വ​ഴി പോ​കാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി. എ​ന്നാ​ൽ, അ​ടു​ത്ത​ദി​വ​സം എം.​എ​ൽ.​എ​യു​ടെ​യും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ൽ പ​ഴ​യ​ത് പോ​ലെ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച പാ​ല​സ് റോ​ഡ് വ​ഴി വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ൾ വ​ന്ന​ത്. ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

വേ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര

പാ​ല​സ് റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത നി​ര​ന്ത​ര അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. മൂ​ന്ന് പ്ര​ധാ​ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 3000ത്തോ​ളം സ്കൂ​ൾ കു​ട്ടി​ക​ൾ പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്.

ഇ​രു​പ​തോ​ളം പാ​ര​ല​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഈ ​പാ​ത​ക്ക് ഇ​രു​വ​ശ​ത്തു​മാ​യു​ണ്ട്. നേ​ര​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ ഈ​റോ​ഡ് വ​ഴി ക​ട​ന്നു​പോ​കി​ല്ലാ​യി​രു​ന്നു. അ​തി​നാ​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത​യാ​യി​രു​ന്നു ഇ​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​ക്കാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ഈ ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ശേ​ഷ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തും.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഗു​ണ്ടാ​യി​സം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പാ​ല​സ് റോ​ഡി​ലൂ​ടെ​യു​ള്ള ബ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ൾ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ അ​റി​യി​ച്ചു. വി​ഷ​യം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച സ്ഥി​തി​ക്ക് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeConflictBus
News Summary - Bus-Strike-Conflict
Next Story