ഉപതെരഞ്ഞെടുപ്പ്: പ്രചാരണം ശക്തം
text_fieldsആറ്റിങ്ങൽ: നഗരസഭയിലെ രണ്ടു വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗം സജീവമായി. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികൾ മത്സരരംഗത്ത് ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡ് ചെറുവള്ളി മുക്ക് ഇരുപതിയെട്ടാം വാർഡായ തോട്ടവാരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ രണ്ട് കൗൺസിലർമാർ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
നഗരസഭയില്‍ ആകെ 31 വാര്‍ഡുകളാണുള്ളത്. എല്‍.ഡി.എഫ്-18, യു.ഡി.എഫ്-06, ബി.ജെ.പി-05 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. തെരഞ്ഞെടുപ്പ് ഫലം നഗരസഭ ഭരണത്തെ സ്വാധീനിക്കില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റം തടയുവാൻ ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കത്തിന്റെ ഫലമായാണ് ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്നങ്ങൾ മുതലെടുത്ത് രണ്ട് കൗൺസിലർമാരെ രാജിവെപ്പിച്ചത്. സി.പി.എം ലക്ഷ്യമിട്ട രീതിയിൽ ബി.ജെ.പി വോട്ട് വർധനവ് തടയുവാൻ ഇത് കൊണ്ട് സാധിച്ചിരുന്നില്ല. ഈ വാർഡുകളിൽ ഉൾപെടെ പാർലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി മികച്ച ലീഡ് നേടിയിരുന്നു.
സീറ്റ് പിടിച്ചെടുത്ത് കരുത്ത് തെളിയിക്കാൻ ഉള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. സീറ്റ് നില നിർത്തി രാഷ്ട്രീയ അടിത്തറ വ്യക്തമാക്കാൻ ബി.ജെ.പിയും ശ്രമിക്കുന്നു. രണ്ടു വാർഡുകളിലും സമീപ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വോട്ട് വിഹിതം കുറവ് ആണ് എങ്കിലും പ്രചരണ രംഗത്ത് ശക്തമായ സാന്നിധ്യം ആണ്. അതിനാൽ തന്നെ ത്രികോണ മത്സരമാണ് വാർഡുകളിൽ നടക്കുന്നത്.
ചെറുവള്ളി മുക്ക്
ചെറുവള്ളിമുക്ക് വാർഡിൽ ബി.ജെ.പിക്ക് വേണ്ടി ആര്.എസ്.മിനിയാണ് സ്ഥാനാർഥി. അണ് എയ്ഡഡ് സ്കൂളില്‍ അധ്യാപികയായിരുന്നു. നിലവിൽ കൊല്ലമ്പുഴ ഫ്രണ്ഡ്സ് അസോസിയേഷന് ഗ്രന്ഥശാലയില്‍ ലൈബ്രേറിയന്‍ ആണ്. എല്‍.ഡി.എഫിന് വേണ്ടി എം.എസ്.മഞ്ജുവാണ് മത്സരിക്കുന്നത്. ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ടുതവണ കൗണ്‍സിലറായിരുന്നു.
2020-ലെ തിരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ മത്സരിച്ച് നാല് വോട്ടിന് പരാജയപ്പെട്ടു. സി.പി.എം.കൊടുമണ്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും മഹിള അസോസിയേഷന് ആറ്റിങ്ങല്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. കൊടുമണ്‍ മഹാദേവ റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണ്. യു.ഡി.എഫിന് വേണ്ടി എസ്.ശ്രീകലയാണ് മത്സരിക്കുന്നത്. 2000-2005 കാലയളവില്‍ ഇതേ വാര്‍ഡിലെ കൗണ്‍സിലറായിരുന്നു. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകയാണ്.
ശ്രീമഹാദേവ റസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അണ് എയ്ഡഡ് സ്കൂളില്‍ അധ്യാപികയായിരുന്നു. മുൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 272 വോട്ടും എൽ.ഡി.എഫിന് 268 വോട്ടും കോൺഗ്രസിന് 195 വോട്ടുമാണ് വാർഡിൽ നിന്ന് ലഭിച്ചത്.
തോട്ടവാരം
തോട്ടവാരം വാർഡിൽ ബി.ജെ.പിക്ക് വേണ്ടി വി.സ്വാതിയാണ് മത്സരരംഗത്ത്. ആറ്റിങ്ങല്‍ ജി.എച്ച്.എസ്.എസ്.ജങ്ഷനില്‍ തയ്യല്യൂനിറ്റ് നടത്തിയിരുന്ന സ്വാതി അയല്‍ക്കൂട്ടം സെക്രട്ടറിയാണ്. എല്‍.ഡി.എഫിനു വേണ്ടി ജി.ലേഖയാണ് മത്സരിക്കുന്നത്. സി.പി.എമ്മിന്റെയും മഹാള അസോസിയേഷന്റെയും കുഴിമുക്ക് ബ്രാഞ്ച് കമ്മിറ്റിയംഗം, കുടുംബശ്രീ വാര്‍ഡ് എ.ഡി.എസും സി.ഡി.എസ്.അംഗം വിക്രം സാരാഭായ് റസിഡന്‍സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
യു.ഡി.എഫിന് വേണ്ടി ബി.നിഷയാണ് മത്സരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകയാണ്. മുൻതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 447 വോട്ടും എൽ.ഡി.എഫിന് 317 വോട്ടും കോൺഗ്രസിന് 97 വോട്ടുമാണ് ഈ വാർഡിൽ ലഭിച്ചത്.
തോട്ടവാരത്ത് ബി.ജെ.പി.യുടെ ഭൂരിപക്ഷം 130 വോട്ടായിരുന്നു. വാർഡ് എല്‍.ഡി.എഫില്‍ നിന്നാണ് ബി.ജെ.പി.യിലേയ്ക്ക് പോയത്. ഉപതിരഞ്ഞെടുപ്പിലൂടെ ഇത് തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ്. ലക്ഷ്യം വയ്ക്കുന്നത്. അതേസമയം എന്ത് വിലകൊടുത്തും വാര്‍ഡ് നിലനിര്‍ത്താനാണ് ബി.ജെ.പി.യുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.