ബാറിലെ സംഘർഷം; പ്രതി അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: വക്കത്ത് ബാറിൽ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വെട്ടൂർ നെടുങ്കണ്ട അരിവാളം റിയാസ് മൻസിലിൽ റിയാസിനെയാണ് (26) അറസ്റ്റ് ചെയ്തത്. നവംബർ 22ന് രാത്രി ഒമ്പതിനായിരുന്നു സംഭവം. വക്കം പലാസ ഹോട്ടലിൽ ജീവനക്കാരെയും മറ്റും ബിയർ കുപ്പികൊണ്ട് മർദിക്കുകയും ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
റിയാസിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽപെട്ട് ജയിലിലാണ്. ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി. പ്രതികൾക്കെതിരെ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല സ്റ്റേഷനുകളിൽ നിരവധി കേസുണ്ട്.
തിരുവനന്തപുരം റൂറൽ എസ്.പി ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ്.എസ്. മാഹിൻ, എ.എസ്.ഐമാരായ ജയപ്രസാദ്, രാജീവ്, സുജിൽ, അനിൽകുമാർ, അഭിജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.