കൊച്ചുവിള ഹെൽത് സെന്റർ കെട്ടിട നിർമാണം പാതിവഴിയിൽ
text_fieldsആറ്റിങ്ങൽ: നഗരസഭ ഒന്നാം വാർഡിൽ ഹെൽത് സെന്ററിന്റെ കെട്ടിട നിർമാണം പാതി വഴിയിൽ നിലച്ചു. ആലംകോട് മേഖലക്ക് വേണ്ടി അനുവദിച്ച സെന്റർ ആണ് വസ്തു ലഭ്യമായതിനെ തുടർന്ന് കൊച്ചുവിള മുക്കിൽ നിർമിക്കുവാൻ തീരുമാനിച്ചത്. കെട്ടിത്തിന് മൂന്നു സെന്റ് സ്ഥലം ആവശ്യമായിരുന്നു. അന്നത്തെ ചെയർമാൻ എം. പ്രദീപും ഒന്നാം വാർഡംഗം ഇമാമുദീനും പലരെയും വസ്തുവിനായി സമീപിച്ചു. എ.കെ.എം. സമദ് എന്ന വ്യക്തി വസ്തു നൽകാമെന്ന് സമ്മതിച്ചു. ഒന്നാം വാർഡിൽ അദ്ദേഹത്തിനുള്ള വസ്തുവിൽ നിന്ന് ഹെൽത് സെന്ററിന് ആവശ്യമായ മൂന്ന് സെന്റ് സ്ഥലം നഗരസഭയ്ക്ക് എഴുതി നൽകി.
തുടർന്ന് കെട്ടിടം നിർമാണത്തിന് ടെൻഡറായി. അടിസ്ഥാനവും കെട്ടി. ചിലർ പരാതികൾ ഉന്നയിച്ച് രംഗത്ത് വരികയും തടസ്സവാദം സൃഷ്ടിക്കുകയും ചെയ്തതോടെ നിർമാണ പ്രവർത്തനം അനിശ്ചിതത്വത്തിലായി. അഞ്ചു വർഷമായി അടിസ്ഥാനവും കമ്പികളും നശിച്ചു കിടക്കുന്നു. തദ്ദേശവാസികൾക്ക് ഏറെ പ്രയോജനം ചെയ്യാവുന്ന ഒരു ആരോഗ്യ കേന്ദ്രമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. വാർഡ് അംഗത്തിന്റെ ഇടപെടലിനെ തുടർന്ന് നിലവിലെ കൗൺസിൽ വീണ്ടും പദ്ധതി ഏറ്റെടുത്ത് മുന്നോട്ട് പോകും എന്നറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.