ബസിൽനിന്ന് ഡീസൽ ചോർന്നു; ഇരുചക്രവാഹനങ്ങൾ തെന്നി വീണു
text_fieldsആറ്റിങ്ങൽ: കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി വർക്കലയിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിൽനിന്ന് ഇന്ധനം ചോർന്നു. അയിലം റോഡിൽ കരിച്ചയിൽ ഭാഗത്തെ വളവിലാണ് ഉച്ചയോടെ ഡീസൽ ചോർന്നത്. ഇരുചക്ര വാഹന യാത്രികർ റോഡിൽ തെന്നി വീണു. ബസ് ജീവനക്കാർ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ പോലും ശ്രമിക്കാതെ മാറി നിന്നത് നാട്ടുകാരെ ചൊടിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രികർ അടിയന്തര വൈദ്യ സഹായം തേടി. ഡീസൽ പൈപ്പ് പൊട്ടിയതുകൊണ്ടാണ് ഇന്ധനം ചോർന്നതെന്ന് ജീവനക്കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. അഗ്നിരക്ഷാ സേനയും, മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥരുമെത്തി ഗതാഗതം നിയന്ത്രിച്ച് റോഡ് കഴുകി വൃത്തിയാക്കി.
വളവും ചെങ്കുത്തായ ഇറക്കവുമുള്ള ഈ പ്രദേശത്ത് നിരവധി ബസുകൾ പാർക്ക് ചെയ്യുന്നത് മുമ്പും പ്രശ്നങ്ങൾ ആയിരുന്നു. പല ബസുകളും ട്രിപ്പുകൾ മുടക്കിയാണ് മണിക്കൂറുകളോളം അനധികൃതമായി പാർക്ക് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.