പരീക്ഷയും തെരഞ്ഞെടുപ്പും ഒരുമിച്ച് നേരിട്ട് സ്ഥാനാര്‍ഥി
text_fieldsആറ്റിങ്ങല്‍: അല്‍ഫിയക്ക് ഇത് പരീക്ഷണകാലമാണ്. അക്കാദമിക് പരീക്ഷയുെടയും പൊതുതെരഞ്ഞെടുപ്പിലെ മത്സരത്തിെൻറയും. ഒരേസമയം കടന്നുവന്ന രണ്ട് പരീക്ഷണങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടുകയാണ് ഇൗ വിദ്യാർഥിനി. ആറ്റിങ്ങല്‍ നഗരസഭ ഒന്നാം വാര്‍ഡിലെ സ്ഥാനാർഥിയാണ് അല്‍ഫിയ.
വെല്‍ഫെയര്‍പാര്‍ട്ടിക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. സി.ഇ.ടിയിലെ അവസാനവര്‍ഷ എം.സി.എ വിദ്യാർഥിനിയാണ്. െറഗുലര്‍ വിദ്യാർഥിനിയാണെങ്കിലും കോവിഡ് കാലമായതിനാല്‍ പഠനവും പരീക്ഷയും ഓണ്‍ലൈനിലാണ്. കൂടുതലായി ലഭിച്ച സമയം പൊതുപ്രവര്‍ത്തനത്തിന് മാറ്റിവെച്ചു.
വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ഇതോടൊപ്പം കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ പരീക്ഷയെയും നേരിടുന്നു. നവംബര്‍ 30, ഡിസംബര്‍ 1, 2, 3, 4 തീയതികളിലായി സീരീസ് എക്‌സാം ഓണ്‍ലൈനില്‍ നടന്നു. ഇേൻറണല്‍ മാര്‍ക്കിന് ഉള്‍പ്പെടെ ഈ പരീക്ഷ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനൊപ്പം തന്നെ പരീക്ഷസമയത്ത് കൃത്യമായി പരീക്ഷെയയും നേരിട്ടു. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ സ്ഥാനാർഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളില്‍ ഒരാള്‍കൂടിയാണ് അല്‍ഫിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.