കിടപ്പുരോഗികൾക്ക് സിദ്ധമരുന്നുകളുമയി ഡോക്ടറും സംഘവും വീടുകളിൽ
text_fieldsആറ്റിങ്ങൽ: കിടപ്പുരോഗികൾക്ക് സിദ്ധ മരുന്നുകളുമായി ഡോക്ടറും സംഘവും വീടുകളിലെത്തി. നഗരസഭ പരിധിയിലെ കിടപ്പുരോഗികളുടെ ശുശ്രൂഷയുടെ ഭാഗമായാണ് മരുന്നുമായി സീനിയർ മെഡിക്കൽ ഓഫിസർ ഡോ.വി.ബി. വിജയകുമാറും സംഘവും വീടുകളിലെത്തിയത്. വിവിധതരം രോഗങ്ങളും വാർധക്യ സഹജമായ അസുഖങ്ങളും ബാധിച്ച് കിടക്കുന്ന രോഗികളുള്ള 20 കുടുംബങ്ങൾ സംഘം സന്ദർശിച്ചു.
ആറാമത് സിദ്ധ ദിനത്തിന്റെ ഭാഗമായി പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ പട്ടണത്തിന്റെ വിവധ കേന്ദ്രങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും നടത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൻ എസ്. കുമാരി, സ്ഥിരംസമിതി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർ രാജഗോപാലൻ പോറ്റി എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുന്നതിന് മുമ്പ് ഇത്തരക്കാരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള സിദ്ധ ഔഷധങ്ങൾ ലഭ്യമാക്കാനാണ് സംഘത്തിന്റെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.