പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം
text_fieldsആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് ജൈവവളപ്രയോഗം. വെള്ളനാട് കാർഷികവിജ്ഞാൻ കേന്ദ്രം, പാറശ്ശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി, മുദാക്കൽ കൃഷിഭവൻ, പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചത്. ദീർഘകാലം തരിശായി കിടന്ന വിശാലമായ പാടശേഖരം വീണ്ടെടുത്ത് രണ്ട് തവണ കൃഷി ലാഭകരമായും വിജയകരമായും നടത്തി.
മൂന്നാം തവണത്തെ കൃഷിയിൽ ആധുനിക യന്ത്രവത്കൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് പാടശേഖരസമിതി. ഡ്രോൺ വളപ്രയോഗത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം നന്ദുരാജ് നിർവഹിച്ചു. മുദാക്കൽ പഞ്ചായത്ത് കൃഷി ഓഫിസർ ജാസ്മി, കൃഷി അസിസ്റ്റന്റ് ജസീം, പാടശേഖര സമിതി പ്രസിഡന്റ് സാബു, സെക്രട്ടറി അൻഫാർ, ഖജാൻജി രാജേന്ദ്രൻ നായർ, പാടശേഖരസൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ, കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.