പ്രളയ ദുരിതാശ്വാസത്തിനും മത്സ്യകൃഷി സഹായത്തിനുമായി ഡി.വൈ.എഫ്.ഐയുടെ മിനി ലൈഫ് ബോട്ട്
text_fieldsആറ്റിങ്ങല്‍: പ്രളയ ദുരിതാശ്വാസത്തിനും മത്സ്യകൃഷി സഹായത്തിനുമായി ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി മിനി ലൈഫ് ബോട്ട് ലഭ്യമാക്കി. 'എക്സ്പ്ലോറര്‍ 300' എന്ന മിനി ലൈഫ് ബോട്ട് ആണ് വാങ്ങിയത്.
നഗരസഭ കൊട്ടിയോട് 29ാം വാര്‍ഡിലെ മഠത്തില്‍ കുളത്തില്‍ ചെയര്മാന് എം. പ്രദീപ് ലൈഫ് ബോട്ടിെൻറ തുഴ ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
മത്സ്യകൃഷിയുടെ ഭാഗമായി പട്ടണത്തിലെ നിരവധി കുളങ്ങളാണ് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നഗരസഭയില്‍നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ കുളങ്ങളില്‍ നിക്ഷേപിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ കുളത്തില്‍ ഇറങ്ങി നിന്നുള്ള പരിപാലനം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ബോട്ട് ഏെറ സഹായകമാവും. നിലവില്‍ പരിശീലനം ലഭിച്ച യൂത്ത് ബ്രിഗേഡിയര്‍മാര്‍ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ ഉണ്ട്.
കൂടുതൽ ആളുകളെ വഹിക്കാന്‍ ശേഷിയുള്ള വലിയ ലൈഫ് ബോട്ടുകള്‍ വാങ്ങാൻ പദ്ധതിയുണ്ടെന്ന് ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രന് അറിയിച്ചു. ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം സംഗീത്, ട്രഷറര്‍ പ്രശാന്ത്, മേഖലാ കമ്മിറ്റി അംഗങ്ങളായ രതീഷ്, ശരത്, മിഥുന്, വിനീത്, ആര്.കെ. ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.