ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പുകാലം, പരസ്യവാചകങ്ങളുടെയും
text_fieldsആറ്റിങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ രാഷ്ട്രീയപാർട്ടികളും മുന്നണികളും വ്യത്യസ്തങ്ങളായ പരസ്യവാചകങ്ങളുമായി ജനങ്ങളിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ്, യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ്, എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ എന്നിവരാണ് പ്രത്യേകം പരസ്യവാചകങ്ങൾ തങ്ങളുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് വേണ്ടി തയാറാക്കിയിരിക്കുന്നത്.
മുൻകാലങ്ങളിൽ പ്രധാന മുന്നണികൾ സംസ്ഥാനതല പ്രചാരണത്തിന് ഇത്തരത്തിൽ പരസ്യവാചകവും ലോഗോകളും തയാറാക്കിയിരുന്നു. എന്നാൽ ഓരോ സ്ഥാനാർഥിയും അവരവരുടേതായ പരസ്യവാചകങ്ങൾ തയാറാക്കി പ്രചരണത്തിന് ഇറങ്ങുന്നത് ആറ്റിങ്ങലിൽ ഇതാദ്യം.
ആദ്യം സ്ഥാനാർഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് 'ദിൽ മേം ജോയ് ദില്ലി മേം ജോയ്' എന്ന പരസ്യവാചകത്തോടെയാണ് പ്രചാരണം തുടങ്ങിയത്. രണ്ടാമത് സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത് യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിേന്റതാണ്. 'വികസന തുടർച്ചക്ക്' എന്ന പരസ്യ വാചകത്തോടെയാണ് അടൂർ പ്രകാശ് രംഗത്തിറങ്ങിയത്.
സ്ഥാനാർഥിത്വം മുൻകൂട്ടി ഉറപ്പിച്ചെങ്കിലും പ്രഖ്യാപനം വൈകി ഉണ്ടായത് എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരേന്റതാണ്. അദ്ദേഹത്തിന്റെ പ്രചാരണം ആരംഭിച്ചത് 'ആറ്റിങ്ങലിന് മോഡിയുടെ ഗാരന്റി' എന്ന പരസ്യവാചകത്തോടെയാണ്.
എൽ.ഡി.എഫ് പ്രചാരണ പരിപാടികൾ പ്രത്യേകം പ്രോഗ്രാമുകളായി സ്റ്റാർട്ട് ചെയ്യുകയും ഓരോ പ്രോഗ്രാമുകൾക്കും ഓരോ പരസ്യവാചകം തയാറാക്കുകയും ചെയ്തു. ഊരറിഞ്ഞ ജോയ്, തീരമാകെ ജോയ്, ജോയ്ഫുൾ കാമ്പസ്, ജോയ് ടൈം എന്നിവയായിരുന്നു കാമ്പയിനുകളുടെ പേരുകൾ. ഈ പേരുകൾ ഉൾപ്പെടുത്തി ലോഗോകളും തയാറാക്കി.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് 'ഒപ്പമുണ്ട് ഇനിയും' എന്ന പരസ്യവാചകം ഉൾപ്പെടുത്തിയാണ് പ്രചാരണസാമഗ്രികൾ തയാറാക്കിയിരിക്കുന്നത്. ഇതോടൊപ്പംതന്നെ കോവിഡ് കാലത്ത് അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ആറ്റിങ്ങൽ കെയർ' എന്ന ടൈറ്റിലും അതിന്റെ ലോഗോയും പ്രചാരണത്തിന് യു.ഡി.എഫ് ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് കേരളത്തിനകത്തും ഗൾഫ് രാജ്യങ്ങളിലും ആറ്റിങ്ങൽ കെയറിന്റെ പേരിൽ നിരവധി ഇടപെടലുകൾ എം.പിയും കോൺഗ്രസ് പ്രവർത്തകരും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.