വാഹനപുകയില്നിന്ന് വൈദ്യുതി: സാേങ്കതികവിദ്യയുമായി വിദ്യാർഥികൾ
text_fieldsആറ്റിങ്ങല്‍: വാഹന എൻജിനില്‍നിന്ന് പുറത്തെത്തുന്ന പുകയില്‍നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന സാേങ്കതിക വിദ്യയുമായി വിദ്യാർഥി. ചിറയിന്കീഴ്് മുസ്ലിയാര് എൻജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാർഥികളായ പ്രിന്‍സ് ആര്, സുജിന്‍ എസ്, വിനോദ് വി.എസ്, അമല്‍ജിത്ത് എ.എസ് എന്നിവരാണ് വ്യത്യസ്തമായ ഗവേഷണനേട്ടം സ്വന്തമാക്കിയത്.
മാഗ്നറ്റിക് ഹൈഡ്രോഡൈനാമിക്സ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഉപകരണം വാഹനപുകയിലെ താപത്തില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ ജനറേറ്റര്‍ താപത്തെ ആഗിരണം ചെയ്ത് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഇതിനെ ഒരു ബാറ്ററിയിലേക്ക് ചാര്‍ജ് ചെയ്യുകയും ചെയ്യാം. ഒരു 100 സി.സി എൻജിനില്‍ നിന്നും പരമാവധി 3.5 വോള്‍ട്ട് വരെ വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും. ഈ ഉപകരണത്തിനകത്തുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ കാരണം വാഹനങ്ങളിലുണ്ടാകുന്ന വായുമലിനീകരണം കുറക്കാനും കാറ്റലിക് കണ്വെര്ട്ടറിന് പകരമായി ഉപയോഗിക്കാനും കഴിയുമെന്നത് ഇതിെൻറ പ്രത്യേകതയാണ്.
കുറഞ്ഞ ചെലവില്‍ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് വാഹനങ്ങളില്‍ ഘടിപ്പിക്കാനും വായുമലിനീകരണ നിരക്ക് ഒരു പരിധിവരെ കുറക്കാനും കഴിയും. ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങള്‍ക്ക് അനുയോജ്യമാണ് ഈ പദ്ധതിയെന്ന് വിദ്യാർഥികൾ പറയുന്നു. ഒപ്പം ജനറേറ്റര്‍, പവര്യൂനിറ്റ് എന്നിവയില്‍നിന്ന് പുറന്തള്ളുന്ന പുകയില്‍ നിന്നും ഈ സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുമെന്നത് ഇതിെൻറ പ്രായോഗിക സാധ്യത കൂട്ടുന്നു. വാണിജ്യ അടിസ്ഥാനത്തില്‍ 6000 രൂപ നിരക്കില്‍ ഉല്പാദിപ്പിക്കാന് കഴിയുമെന്നാണ് ഗവേഷണ സംഘത്തിെൻറ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.