എഴുപതടിയോളം ആഴമുള്ള കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷിച്ചു
text_fieldsകിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷിക്കുന്നു
ആറ്റിങ്ങൽ: കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അവനവഞ്ചേരി അനീസ മൻസിലിൽ അസീനയാണ് (37) കിണറ്റിൽ വീണത്. മുദാക്കൽ പഞ്ചായത്ത് ഇരുപതാം വാർഡിൽ അവനവഞ്ചേരിയിലാണ് സംഭവം. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
70 അടി ആഴവും 10 അടിയോളം വെള്ളവുമുള്ള കിണറിൽ വായു സഞ്ചാരം കുറവായിരുന്നു. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബി. വിക്രമരാജാണ് കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷിച്ചത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സി.ആർ. ചന്ദ്രമോഹൻ, സീനിയർ ഫയർ ഓഫിസർ പി. സുധീർ കുമാർ, ഫയർ ഓഫീസർമാരായ പി. രതീഷ്, വി.ആർ. നന്ദഗോപാൽ, അനൂപ്, ശരത് ലാൽ, ഹോം ഗാർഡ് ബിജു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.