പുറത്തുപോയി വിൽക്കണം: മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു
text_fieldsആറ്റിങ്ങല്‍: കണ്ടെയ്ൻമെൻറ് സോണായ അഞ്ചുതെങ്ങില്‍ നിന്ന് പുറത്തുപോയി മത്സ്യവിപണനം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു.
അഞ്ചുതെങ്ങ് മാമ്പള്ളിക്ക് സമീപത്താണ് മത്സ്യത്തൊഴിലാളി സ്ത്രീകള്‍ സംഘടിച്ച് റോഡ് ഉപരോധിച്ചത്. മത്സ്യലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുക, പഞ്ചായത്തിന് പുറത്ത് മത്സ്യവില്‍പനക്ക് അനുമതി നല്‍കുക, കോവിഡ് പരിശോധന നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെയുണ്ടായ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ കോവിഡ് പരിശോധനയെ എതിര്‍ത്ത് രംഗത്തുവരുന്നത്.
സംഘടിച്ചെത്തി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നിലവിലെ കണ്ടെയ്മെൻറ് സോണ്‍ ഒരാഴ്ചകൂടി തുടരുമെന്നും ഇതിനുള്ളില്‍ പുറത്ത് മത്സ്യവിപണനത്തിന് പോകാന്‍ അനുമതി നല്‍കാനാകില്ലെന്നും ശനിയാഴ്ചക്കു ശേഷം രോഗവ്യാപന തോത് നോക്കിയ ശേഷം മത്സ്യവിപണന അനുമതി പരിഗണിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉപജീവനം നിലച്ചതുകൊണ്ടുണ്ടായ സാമ്പത്തിക പ്രശ്ന പരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്താമെന്നും ഇവര്‍ ഉറപ്പ് നല്കി.
മത്സ്യലേലത്തില്‍ പങ്കെടുക്കാനും പഞ്ചായത്തിനുള്ളില്‍ മത്സ്യവിപണനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഉറപ്പിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം അവസാനിപ്പിച്ചു.
ആര്.ഡി.ഒ ജോണ്‍ സാമുവല്‍, സോണ്‍ ഒന്നിെൻറ ചുമതലയുള്ള എസ്.പി ഷാജിസുഗുണന്, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷ്, സോണല്‍ ചുമതലയുള്ള ഡിവൈ.എസ്.പി.മാരായ റെജി, ബിനു, ബ്ലോക്ക് പഞ്ചായത്തംഗം അഞ്ചുതെങ്ങ് സുരേന്ദ്രന്, വി. ലൈജു, ഡോ. രാമകൃഷ്ണബാബു, ഫാ. ജസ്റ്റിന് ജൂഡ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.