ആറ്റിങ്ങലിൽ ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചു
text_fieldsആറ്റിങ്ങൽ: നഗരസഭ പരിധിയിൽ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്. പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചു. നഗരസഭ ഹെൽത്ത് വിഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയതും മനുേഷ്യാപയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുക്കുകയും ന്യൂനതകൾ കണ്ടെത്തുകയും ചെയ്തു. പഴകിയ ആഹാരസാധനങ്ങൾ വിൽപനക്കായി സൂക്ഷിച്ച സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നൽകും. ഹോട്ടൽ നാഗേഷ്, മെക്സിക്കൻ ഗ്രിൽ, മുഗൾസ് ദർബാർ, ഇർഷാദ് ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തത്.
പരിശോധന നടത്തിയ ഹോട്ടലുകളിൽ എല്ലാം തന്നെ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിച്ചുവരുന്നതായി കണ്ടെത്തി. പാർസൽ നൽകുന്നതിന് ഇപ്പോഴും എല്ലാ ഹോട്ടലുകളിലും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. പരിശോധനയിൽ താലൂക്ക് ആശുപതി സൂപ്രണ്ട് ജസ്റ്റിൻ ജോസ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ്.എസ്.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.