നടപ്പാത കൈയേറി അനധികൃത പാർക്കിങ്
text_fieldsആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ നഗരത്തിൽ നടപ്പാത കൈയേറി വാഹന പാർക്കിങ് വ്യാപകം. കച്ചേരിനടക്കും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും ഇടക്കുള്ള ഭാഗത്ത് അനധികൃത വാഹന പാർക്കിങ്ങിന് നടപ്പാത കൈയേറുന്നതോടെ യാത്രക്കാർ റോഡിൽ ഇറങ്ങി നടക്കേണ്ടിവരും. ഇത് അപകടങ്ങളും സൃഷ്ടിക്കുന്നു.
നിരവധി യാത്രക്കാർ ബസ്സ്റ്റാൻഡിലേക്കും സമീപത്തെ സർക്കാർ സ്ഥാപനങ്ങളിലേക്കും കാൽനടയായി എത്തുന്നതിന് ഈ നടപ്പാതയാണ് ഉപയോഗിക്കുന്നത്.
അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ദേശീയപാതയുടെ മധ്യത്തിലുള്ള ഡിവൈഡറിൽ സ്പെൻസറുകൾ സ്ഥാപിച്ചതോടെ വശത്തെ നടപ്പാതയിലൂടെ സഞ്ചരിച്ച് സീബ്ര ക്രോസിംഗിൽ എത്തിയശേഷം മാത്രമേ കാൽനട യാത്രികർക്ക് റോഡ് മുറിച്ചുകടക്കാനും സാധിക്കൂ.
പൊതുവെ ഗതാഗത തിരക്കേറിയ ഈ ഭാഗത്ത് ഇത്തരത്തിലുള്ള അനധികൃത പാർക്കിങ്ങുകൾ കാരണം അപകടങ്ങളും കൂടുന്നു. ദീർഘനേരം പാർക്ക് ചെയ്ത് യാത്രാതടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കുനേരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.