അനധികൃത കച്ചവടം: മത്സ്യം പിടിച്ചെടുത്തു
text_fieldsആറ്റിങ്ങൽ: അനധികൃതമായി നടത്തിയ മത്സ്യ കച്ചവടം നഗരസഭ തടഞ്ഞു. രണ്ടിടത്തുനിന്നും മത്സ്യം പിടിച്ചെടുത്തു. റെയ്ഡിനിടെ നഗരസഭാ ജീവനക്കാരോട് അതിക്രമം കാട്ടിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഗരത്തിൽ വിവിധ ഭാഗങ്ങളിൽ അനധികൃത മത്സ്യ വിപണനം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇവിടങ്ങളിൽ എല്ലാം നഗരസഭ ജീവനക്കാർ എത്തി നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതിനു ശേഷവും കച്ചവടം തുടരുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്.
ആലംകോട്, ആറ്റിങ്ങൽ വലിയകുന്ന് ഗെസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിൽനിന്ന് മത്സ്യം പിടിച്ചെടുത്തു. നഗരസഭയിൽ എത്തിച്ച മത്സ്യം പിഴ ഈടാക്കി വിട്ടുനൽകാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു യുവാക്കൾ എത്തി പ്രശ്നം ഉണ്ടാക്കിയത്. ഇവർ ജീവനക്കാരോട് തർക്കിക്കുകയും മത്സ്യത്തൊഴിലാളികൾ പിഴ അടക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ സി.ഐ തൻസീമിന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.