കൊല്ലമ്പുഴയിൽ പൊതുസ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി
text_fieldsആറ്റിങ്ങൽ: കൊല്ലമ്പുഴ മാരാഴിച്ചകാവ് വിഷ്ണു ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. രാത്രിയാണ് മാലിന്യം കൊണ്ടുവന്ന് ഒഴുക്കിയ്. വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഗിരിജ ടീച്ചർ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ചു.
അണുനാശിനി പ്രയോഗം നടത്തി. രണ്ടു മാസം ഇടവിട്ട് നാലാം തവണയാണ് പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കുന്നത്. ഇതിനുപിന്നിൽ ഒരേ സംഘമാണെന്നാണ് നിഗമനം.
നമ്പർ പതിക്കാത്ത ടാങ്കർ ലോറിയിൽ മാരകായുധങ്ങളുമായാണ് സംഘം സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം ഒഴുക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ വിവരങ്ങൾ യഥാസമയം അറിയിക്കാൻ മാസ്കും ഹെൽമറ്റും ധരിച്ച് ബൈക്കുകളിൽ കറങ്ങുന്നവരുമുണ്ട്. ഒരിക്കൽ സംഘത്തെ നാട്ടുകാർ കണ്ടെത്തിയെങ്കിലും പൊലീസ് കൃത്യസമയത്ത് എത്താത്തതിനാൽ പിടികൂടാനായില്ല.
വാർഡ് വികസന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസിനു പരാതി നൽകി. സമീപത്തെ കൊല്ലമ്പുഴ ആറിലേക്കും മാലിന്യം പടരാൻ സാധ്യതയേറെയാണ്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എസ്. സുഖിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹശ്മി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സമീപത്ത് സ്ഥാപിച്ച സി.സി ടി.വി കാമറകൾ സംഘം പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.