ജയപ്രകാശിന് ഏക മകളെ വീണ്ടെടുക്കാൻ സുമനസ്സുകളുടെ സഹായം വേണം
text_fieldsആറ്റിങ്ങല്‍: കോളജ് കാമ്പസിലെ റാഗിങ്ങിനെ തുടര്‍ന്ന് മനസിന്റെ താളംതെറ്റിയ ഏക മകളുടെ ചികിത്സ സാമ്പത്തിക ബാധ്യതകാരണം തടസ്സപ്പെട്ട കുടുംബം വിഷമത്തില്‍. ആലംകോട് മേലാറ്റിങ്ങല്‍ തോട്ടത്തില്‍ വീട്ടില്‍ മാനസി (26)യുടെ ചികിത്സയാണ് സാമ്പത്തിക പ്രതിസന്ധികാരണം മുടങ്ങിയത്. കടയ്ക്കാവൂര്‍ പഞ്ചായത്ത് മുൻ അംഗം ജയപ്രകാശിന്റെയും ഭാമിനിയുടെയും ഏക മകളാണ് മാനസി.
വര്‍ക്കല ശിവഗിരിക്ക് സമീപത്തെ സ്വാശ്രയ കോളജില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പ്രവേശനം നേടിയ വിദ്യാർഥിനി റാഗിങ് നേരിട്ടതിനെ തുടർന്നാണ് പഠനം അവസാനിപ്പിച്ചത്. റാഗിങ്ങിനെ തുടർന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുക, അകാരണമായി ഭയപ്പെടുക അവസ്ഥകളിലേക്ക് മാറി. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിന് കീഴില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്.
നിരവധി മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. 13 മാസം നീളുന്ന സൈക്കോ തെറപ്പി ട്രീറ്റ്മെന്റ് മൂന്ന് മാസം പിന്നിട്ടപ്പോള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിയ അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നുള്ള ചെറിയ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
ചികിത്സ തുടരാൻ സഹായം പ്രതീക്ഷിച്ച് ജയപ്രകാശിന്റെ പേരില്‍ ഇന്ത്യന്‍ ബാങ്കിന്റെ ആറ്റിങ്ങല്‍ ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 6528599501. ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ഐ.ബി000എ034. ഫോണ്‍: 9746731959.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.