ബൃഹത്തായ ഡിജിറ്റല്‍ ലൈബ്രറി ഇനി ആറ്റിങ്ങലിൽ -അഡ്വ. ബി.സത്യന്
text_fieldsകിഫ്ബിയുടെ പിന്തുണയില്‍ ആറ്റിങ്ങല്‍ ഗവ. കോളജിന് ആധുനിക ഡിജിറ്റല്‍ ലൈബ്രറി. നിർമാണപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. നാല് ഗവേഷണവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗവ. കോളജിലെ ഡിജിറ്റല്‍ ലൈബ്രറി. ആധുനിക കാലത്തിന് അനുസൃതമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് കോളജിന് ഡിജിറ്റല്‍ ലൈബ്രറിക്ക് പദ്ധതിയൊരുക്കിയത്. യു.ജി.സി ഗ്രേഡിങ്ങിനും അതിലുപരി വിദ്യാർഥികളുെടയും ഗവേഷകരുെടയും പഠനസൗകര്യങ്ങള്ക്കുമായാണ് ലൈബ്രറി ആസൂത്രണം ചെയ്തത്. ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്ന കാര്യത്തില്‍ അലയേണ്ടി വന്നില്ല.
കിഫ്ബി ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി ഏറ്റെടുത്തു. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നിലവില്‍ ഫിനിഷിങ് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 45,000 സ്ക്വയര്‍ ഫീറ്റ് ഉള്ള കെട്ടിടമാണ് ഇതിനായി പൂര്‍ത്തിയാക്കിയത്. ഒരുനില പൂര്‍ണമായി ഉപയോഗപ്പെടുത്തി 15,000 സ്ക്വയര്‍ ഫീറ്റുള്ള ബൃഹത്തായ ലൈബ്രറി വരും.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഉതകുന്ന പദ്ധതികളാണ് സ്കൂള്‍ തലം മുതല്‍ ഉന്നതവിദ്യാഭ്യാസ തലം വരെ നടന്നുകൊണ്ടിരിക്കുന്നതെന്ന് അഡ്വ. ബി.സത്യന് എം.എല്‍.എ പറഞ്ഞു. അതിനൂതന ഡിജിറ്റല്‍ ലൈബ്രറി ഗവേഷണ മേഖലയിലടക്കം ഏറെ പ്രയോജനം ചെയ്യും. കോളജിെൻറ വളര്‍ച്ചക്കും ഡിജിറ്റല്‍ ലൈബ്രറി ഗുണകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.